
'ധ്യാനിന് അച്ഛനോടുള്ള സ്നേഹം ആ ഫോണ്‍ വാള്‍പേപ്പറില്‍ കാണാം'; ചര്‍ച്ചയായി ചിത്രങ്ങള്‍
മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ സിനിമകളും കഥാപാത്രങ്ങളും ബാക്കി വച്ചാണ് അദ്ദേഹം യാത്രയായത്.

അച്ഛന് ശ്രീനിവാസന്റെ ചേതനയറ്റ ദേഹത്തിന് അരികില്‍ നെഞ്ചു കലങ്ങിയിരിക്കുന്ന ധ്യാന്‍ മലയാളികളുടെ മനസില്‍ ഒരിക്കലും മായാത്തൊരു കാഴ്ചയാണ്. അച്ഛനുമായുള്ള പിണക്കങ്ങളെക്കുറിച്ചും, പരസ്പരമുള്ള കളിയാക്കലുകളെക്കുറിച്ചുമൊക്കെ ധ്യാന്‍ സ്ഥിരം പറയാറുണ്ടൈങ്കിലും ആ മനസില്‍ അച്ഛനോടുണ്ടായിരുന്ന സ്നേഹം ഒരു വാക്കിന്റെ മധ്യസ്ഥത പോലുമില്ലാതെ മലയാളികളുടെ ഹൃദയത്തിലേക്ക് ചെന്നു കയറുകയായിരുന്നു.
ധ്യാന്‍ ശ്രീനിവാസന്റെ ഫോണിലെ വാള് പേപ്പറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ധ്യാനിന്റെ വിഡിയോയില്‍ നിന്നാണ് ആരാധകര്‍ ഫോണിന്റെ വാള് പേപ്പര്‍ കണ്ടെത്തിയത്. ഇത് ചൂണ്ടിക്കാണിക്കുന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
അച്ഛന്റെ ചിത്രമാണ് ധ്യാന്‍ ഫോണിന്റെ വാള് പേപ്പറാക്കി വച്ചിരിക്കുന്നത്. ആ വാള് പേപ്പര്‍ കണ്ടാല്‍ അറിയാം അച്ഛനോടുള്ള മകന്റെ സ്നേഹമെന്നാണ് കുറിപ്പില്‍ പറയുന്നത്. ധ്യാന്‍ എത്രത്തോളം അച്ഛനെ മിസ്സ് ചെയ്യുന്നുണ്ടെന്നും സ്നേഹിക്കുന്നുണ്ടെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാമെന്നും കുറിപ്പില്‍ പറയുന്നു.
''കഴിഞ്ഞ ദിവസം കണ്ട ഒരു വീഡിയോ ആണിത്. ധ്യാനിന്റെ ഫോണ്‍ വാള്‍പേപ്പര്‍ ആയി വെച്ചിരിക്കുന്ന ശ്രീനിവാസന് ചേട്ടന്റെ ഫോട്ടോ. ഒരു വാള്‍പേപ്പര്‍ വെച്ചത് കണ്ടിട്ട് വേണ്ട മകന് അച്ഛനോടുള്ള സ്നേഹം എത്രത്തോളമുണ്ടെന്ന് മനസിലാക്കാന്‍. എങ്കിലും ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ എന്തോ ഒരു വിഷമം. ധ്യാന്‍ എത്രത്തോളം അച്ഛനെ മിസ്സ് ചെയ്യുന്നുണ്ടെന്നും സ്നേഹിക്കുന്നുണ്ടെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം'' എന്നാണ് കുറിപ്പ്.
2025 ഡിസംബര്‍ 20 നായിരുന്നു ശ്രീനിവാസന്റെ മരണം. സംവിധായകന്, തിരക്കഥാകൃത്ത്, നടന് തുടങ്ങി വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള കലാകരന്. മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ സിനിമകളും കഥാപാത്രങ്ങളും ബാക്കി വച്ചാണ് അദ്ദേഹം യാത്രയായത്.
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Summary
Dhyan Sreenivasan's phone wallpaper grabs social media attention.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അച്ഛനോട് അക്കാര്യത്തിൽ എതിർപ്പുണ്ട്, അങ്ങനെ നോക്കിയാൽ പുള്ളിയേക്കാൾ മികച്ച മനുഷ്യൻ ഞാൻ തന്നെയായിരിക്കും'; ചിരിപ്പിച്ച് ധ്യാൻ

'പൊട്ട സിനിമ ചെയ്താൽ ഞാൻ പൊട്ടനാണെന്നാ ഇവരുടെ വിചാരം; എന്റെ പടം ചെയ്ത് പണം വെളുപ്പിക്കേണ്ട ഗതികേട് ഇവിടുത്തെ ഏത് കോടീശ്വരനാ ഉള്ളത് ?'

