
പേടിച്ചുപോയി, സൈക്കോ പോലൊരാളാണ് വീട്ടിൽ കയറിയത്; ഇയാളുടെ കയ്യിൽ ആസിഡോ ബോംബോ ഉണ്ടോ! ജീവിതത്തിൽ ആദ്യ അനുഭവമെന്ന് ദിയ, വിഡിയോ
Diya krishna explains incident of a man trespassing into home at night.
യുവാവ് വീട്ടിൽ അതിക്രമിച്ചു കയറിയ സംഭവം വിശദീകരിച്ച് നടി അഹാനയുടെ സഹോദരി ദിയ കൃഷ്ണ. അപ്രതീക്ഷിതമായി കടന്നുപോയ അനുഭവത്തിന്റെ ഞെട്ടലിലാണ് ദിയ. സൈക്കോ പോലെ ഒരാളാണ് വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതെന്നും ശരിക്കും പേടിച്ചുപോയെന്നും യൂട്യൂബിൽ പങ്കുവച്ച വിഡിയോയിൽ ദിയ പറയുന്നു.
അനിയത്തി ഇഷാനിക്കൊപ്പം ദിയ ബംഗളൂരു യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. ബാൽക്കണിയിൽ ഫോണിൽ സംസാരിച്ചിരിക്കെ ഇളയ സഹോദരി ഹൻസിക പറഞ്ഞാണ് താൻ കാര്യം അറിയുന്നതെന്ന് ദിയ പറയുന്നു. "നോക്കിയപ്പോൾ താഴെ ഒരു സഹോദരൻ ഗേറ്റിൽ ചാരി കിടക്കുന്നു. അയാളെ കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി. അമ്മ പോയി വാതിൽ തുറന്ന് എന്തുവേണമെന്ന് ചോദിച്ചു. അയാൾ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് സംസാരിച്ചത്. ഗേറ്റ് തുറക്ക്, അകത്തുവന്നു പറയാം എന്നൊക്കെ പറഞ്ഞു. ചില തമിഴ് സൈക്കോ പടങ്ങളിൽ നമ്മൾ കാണുന്നതുപോലെയുള്ള അവസ്ഥ.
അച്ഛനോട് കാര്യം പറഞ്ഞു. അച്ഛൻ മുറ്റത്ത് ഇറങ്ങി ചെല്ലാതെ മുകളിൽ വന്ന് അയാളോട് പറഞ്ഞുമനസിലാക്കാം എന്നു തീരുമാനിച്ചു. കാരണം അയാൾക്കൊരു ബോധവുമില്ലെന്ന് അറിയാമായിരുന്നു. അങ്ങനെ ചിരിച്ചുകൊണ്ടാണ് അച്ഛൻ അയാളോട് സംസാരിച്ചത്. എന്നാൽ വീട്ടിലെ വാതിൽ തുറക്ക് എന്നിട്ട് സംസാരിക്കാം എന്നാണ് അയാൾ പറഞ്ഞുകൊണ്ടിരുന്നത്. വാതിൽ തുറന്നില്ലെങ്കിൽ എന്തുചെയ്യുമെന്ന് അച്ഛൻ ചോദിച്ചു, ‘അങ്ങനെയെങ്കിൽ മതില് ചാടി കടക്കുമെന്ന് അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു. നമ്മുടെ മനസിലും ഇയാൾ ഗേറ്റ് ചാടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നീ ചാടുമോ എന്നു അച്ഛൻ ചോദിച്ചതും അയാൾ എടുത്തൊരു ചാട്ടം. അപ്പോഴേക്കും എല്ലാവരും പേടിച്ചു. കാരണം താഴെ ഒരു വാതിൽ പൂട്ടിയിട്ടില്ലായിരുന്നു. ഞങ്ങളെല്ലാം താഴേക്ക് ഓടി. ഇയാളുടെ കയ്യിൽ ആസിഡോ ബോംബോ ഉണ്ടോ എന്ന് ആർക്കറിയാം.
ഹൻസിക പെട്ടന്നു തന്നെ പോയി സൈഡ് ഡോർ പൂട്ടി. അയാൾ പൂട്ടിൽ പിടിച്ചു വലിക്കാൻ തുടങ്ങി. അപ്പോഴേക്കും അച്ഛൻ പൊലീസിനെ വിളിച്ചു. ഞാനും ഇഷാനിയും ഞങ്ങളുടെ സുഹൃത്തുക്കളെ വിളിച്ചു. വീട്ടിനകത്തു നിന്ന് നോക്കുമ്പോൾ കാണാം അയാൾ വാതിലിനു മുന്നിൽ നിൽക്കുന്നത്. ഡോറ് തുറക്കില്ലെന്ന് മനസിലായതോടെ അയാൾ മൊബൈൽ ഫോണിൽ പാട്ടുവച്ച് അവിടെ ഇരുന്ന് ആസ്വദിക്കാൻ തുടങ്ങി. കുറച്ചോടെ കഴിഞ്ഞപ്പോൾ പൊലീസു വന്നു, മതിലിന്റെ വാതിൽ അകത്തുനിന്നും പൂട്ടിയിരുന്നതുകൊണ്ട് അവരും മതിലു ചാടേണ്ടി വന്നു. പിടിച്ചപ്പോൾ ഇയാൾ പറഞ്ഞു, അഹാനയുടെ ഫാൻ ആണെന്ന്. എന്ത് ഫാൻ ആണെങ്കിലും രാത്രി പതിനൊന്നരയ്ക്കാണോ ഇങ്ങനെ ബോധമില്ലാതെ വരുന്നത്. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇതുപോലൊരു സംഭവം ഉണ്ടാകുന്നത്",ദിയ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ; ഈ ചെറിയ പഴത്തിന്റെ ഗുണങ്ങളറിയാം
വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


