
'എല്ലാവർക്കും അയാളൊരു ദുഷ്ടനാണ്; എന്റെ കരിയറിലെ ഏറ്റവും സെൽഫിഷ് ആയ കഥാപാത്രം അതാണ്'
ഞാൻ ചെയ്തതിൽ വച്ച് ഏറ്റവും സെൽഫിഷായ കഥാപാത്രമാണത്.

തെന്നിന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും ഒട്ടേറെ ആരാധകരുള്ള മലയാള നടനാണ് ഫഹദ് ഫാസിൽ. പലപ്പോഴും ഫഹദിന്റെ പെർഫോമൻസിനെ പ്രശംസിച്ചു കൊണ്ട് സിനിമ താരങ്ങളും സംവിധായകരുമടക്കം രംഗത്തെത്താറുമുണ്ട്. ഇപ്പോഴിതാ താനിതുവരെ ചെയ്തതിൽ വച്ച് ഏറ്റവും സെൽഫിഷ് ആയ കഥാപാത്രമേതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ്. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.
2013 ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ആർട്ടിസ്റ്റ്. ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ആൻ അഗസ്റ്റിൻ ആണ് ചിത്രത്തിൽ നായികയായെത്തിയത്. പരിതോഷ് ഉത്തം രചിച്ച ഡ്രീംസ് ഇൻ പർഷ്യൻ ബ്ലൂ എന്ന ഇംഗ്ലീഷ് നോവലിനെ അടിസ്ഥാനമാക്കിയാണ് ശ്യാമ പ്രസാദ് ആർട്ടിസ്റ്റ് ഒരുക്കിയിരിക്കുന്നത്.
"ശ്യാമപ്രസാദ് സാറിനൊപ്പം ഞാൻ ചെയ്ത ആർട്ടിസ്റ്റ് എന്ന സിനിമ... ഞാൻ ചെയ്തതിൽ വച്ച് ഏറ്റവും സെൽഫിഷായ കഥാപാത്രമാണത്. പക്ഷേ അത് അങ്ങനെയാണ് എഴുതിയിരിക്കുന്നത്. അതെനിക്ക് ബോധ്യപ്പെട്ടു. പിന്നെ അദ്ദേഹം അത് വിവരിച്ച് തന്ന രീതിയിലും എനിക്ക് ഒന്ന് കൂടി ആ കഥാപാത്രം എന്താണെന്ന് ബോധ്യപ്പെട്ടു. അതുകൊണ്ട് തന്നെ എനിക്ക് ആ കഥാപാത്രം ചെയ്യാനും ഇഷ്ടമായിരുന്നു.
WHAT TO READ NEXT

'ഇത് ശ്രീദേവിക്ക് വേണ്ടി'; 69–ാം വയസ്സിൽ ബോണി കപൂർ കുറച്ചത് 26 കിലോ
എന്റെ കരിയറിൽ ഞാനിത്രയും സെൽഫിഷായ ഒരു കഥാപാത്രം ഒരിക്കലും ചെയ്തിട്ടില്ല. ശ്യാം സാർ എഴുതിയതിലും ഏറ്റവും സെൽഫിഷായ കഥാപാത്രവും അതായിരിക്കും. നിങ്ങൾ നോക്കിയാൽ തന്നെ മനസിലാകും, എന്റെ കരിയറിൽ ഞാൻ അവതരിപ്പിച്ച ഏറ്റവും സെൽഫിഷായ കഥാപാത്രമാണതെന്ന്. ശ്യാം സർ എഴുതിയ ഏറ്റവും സെൽഫിഷായ കഥാപാത്രവും." ഫഹദ് പറഞ്ഞു.
"ആർട്ടിസ്റ്റിലെ കഥാപാത്രം വളരെ സ്വാർത്ഥനായ ഒരു കഥാപാത്രമാണെന്ന് ശ്യാം സാറിനും എനിക്കും ബോധ്യപ്പെട്ടിരുന്നു. അതൊരു ഡാർക്ക് കഥാപാത്രമാണെന്ന് ഞാൻ കരുതുന്നു. ശരിക്കും എല്ലാവർക്കും അയാളൊരു ദുഷ്ടനാണ്". - ഫഹദ് കൂട്ടിച്ചേർത്തു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Actor Fahadh Faasil talks about Artist movie character.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്

'എൻ്റെ മാനസിക വിഷമങ്ങളും ഡിപ്രഷനെയും പറ്റി തന്നെയാണ് സംസാരിക്കുന്നത്, പക്ഷേ വീഴ്ച പറ്റി'; 'ഓടും കുതിര ചാടും കുതിര'യെക്കുറിച്ച് ഫഹദ്

