സന്തോഷ കണ്ണീരോടെയാണ് ആരാധകൻ നടിയുടെ അടുത്ത് നിൽക്കുന്നത്

anju kurian
ആരാധകൻ അഞ്ജു കുര്യന്റെ കാൽതൊട്ടു വണങ്ങുന്നു Source by : വിഡിയോ സ്ക്രീൻഷോട്ട്
Last Updated :24 August 2024, 4:56 pm IST

News Now

തങ്ങളുടെ പ്രിയതാരങ്ങൾ മുന്നിലെത്തിയാൽ ആരാധകർ പലരീതിയിലാവും സ്നേഹം പ്രകടിപ്പിക്കുക. ഇപ്പോൾ ശ്രദ്ധനേടുന്നത് നടി അഞ്ജു കുര്യനെ കണ്ട് വികാരാധീനനാകുന്ന ആരാധകന്റെ ഒരു വിഡിയോ ആണ്. താരപ്രിയതാരത്തെ അടുത്തുകണ്ട സന്തോഷത്തിൽ ആരാധകൻ നടിയുടെ കാലിൽ വീഴുകയായിരുന്നു.

സന്തോഷ കണ്ണീരോടെയാണ് ആരാധകൻ നടിയുടെ അടുത്ത് നിൽക്കുന്നത്. ഫോട്ടോ എടുക്കാൻ അടുത്തെത്തിയ ഇയാൾ അപ്രതീക്ഷിതമായി നടിയുടെ കാലിൽ തോടുകയായിരുന്നു. ആരാധകന്റെ പ്രവൃത്തി കണ്ട് നടി അദ്ഭുതപ്പെടുന്നുണ്ട്. കാലില്‍ വീഴരുതെന്ന് അഞ്ജു പറയുന്നത് വിഡിയോയിൽ കേൾക്കാം. അഞ്ജുവുമായി സംസാരിക്കുമ്പോൾ ആരാധകന്റെ കണ്ണു നിറയുന്നതും വിഡിയോയിൽ കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാലക്കാട് ഒരു കട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അഞ്ജു കുര്യൻ. സെറ്റ് സാരിയിൽ മലയാളി തനിമയോടെയാണ് നടി ചടങ്ങിന് എത്തിയത്. താരത്തെ കാണാൻ നിരവധി ആരാധകർ ഒത്തുകൂടിയിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഈ വിഡിയോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics