'ഞാനും ഷിബാനിയും വര്‍ഷങ്ങളായി ഒന്നിച്ച്, ഞങ്ങളുടെ ബന്ധം അതിമനോഹരമാണ്'; വിവാഹശേഷം ഫര്‍ഹാന്‍ അക്തര്‍

വിവാഹം കഴിച്ചതോടെ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് അറിയില്ലെന്നും എന്നാല്‍ തങ്ങളുടെ ബന്ധം അതിമനോഹരമാണ് എന്നുമാണ് താരം പറയുന്നത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:59 am IST

ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറും ഷിബാനി ദണ്ഡേകറും ഫെബ്രുവരി 19നാണ് വിവാഹിതരാവുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷണാണ് ഇവരുടെ ഒത്തു ചേരല്‍. ഇപ്പോള്‍ വിവാഹത്തിന് ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഫര്‍ഹാന്‍. വിവാഹം കഴിച്ചതോടെ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് അറിയില്ലെന്നും എന്നാല്‍ തങ്ങളുടെ ബന്ധം അതിമനോഹരമാണ് എന്നുമാണ് താരം പറയുന്നത്. 

വിവാഹത്തോടെ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് എനിക്കറിയില്ല. ഞാനും ഷിബാനിയും വര്‍ഷങ്ങളായി ഒന്നിച്ചാണ്. മറ്റൊരു രീതിയില്‍ നോക്കിയാല്‍ ഇതിലൂടെ ആ ബന്ധത്തിന് ഒഫീഷ്യല്‍ ടാഗ് ലഭിച്ചെന്നു പറയാം. പക്ഷേ അതിനെ മാറ്റി നിര്‍ത്തിയാല്‍, ഞങ്ങളുടെ ബന്ധം അതിമനോഹരമാണ്. ഡേറ്റിങ് ആരംഭിച്ചോള്‍ മുതല്‍ ഞങ്ങള്‍ ഒന്നിച്ച് മറ്റൊരു ലെവലിലേക്ക് കൊണ്ടുപോയതു വരെ അങ്ങനെയാണ്. എപ്പോഴത്തേയും പോലെ ഇത് മികച്ചതാണ്- ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞു. 

നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഫര്‍ഹാന്റെ അച്ഛന്‍ ജാവേദ് അക്തറിന്റെ ഖന്‍ഡാലയിലുള്ള ഫാം ഹൗസില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഹൃത്വിക് റോഷന്‍, ഫറ ഖാന്‍, റിയ ചക്രബര്‍ത്തി, അമൃത അറോറ തുടങ്ങിയ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now