ആരെ ബോധ്യപ്പെടുത്താന്‍ ആണ് ഈ നാടകം..!

Geethi Sangeetha And RJ Anjali
Geethi Sangeetha And RJ AnjaliSource by : ഇന്‍സ്റ്റഗ്രാം
Last Updated :17 June 2025, 5:09 pm IST

News Now

പ്രാങ്ക് കോളിന്റെ പേരില്‍ വെട്ടിലായിരിക്കുകയാണ് ആര്‍ജെ അഞ്ജലി (RJ Anjali). തന്റെ സുഹൃത്തിനൊപ്പം ചേര്‍ന്ന നടത്തിയൊരു പ്രാങ്കിനെ തുടര്‍ന്ന് എയറിലായിരിക്കുകയാണ് അഞ്ജലി. ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന സ്ത്രീയെ വിളിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതോടെയാണ് അഞ്ജലി വെട്ടിലാകുന്നത്.

വീഡിയോ വൈറലായതോടെ അഞ്ജലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെ മറുപടിയുമായി അഞ്ജലി രംഗത്തെത്തി. എന്നാല്‍ അഞ്ജലിയുടെ മറുപടിയില്‍ സോഷ്യല്‍ മീഡിയ തൃപ്തരല്ല. ഇപ്പോഴിതാ അഞ്ജലിയ്ക്കുള്ള നടി ഗീതി സംഗീതയുടെ മറുപടി ശ്രദ്ധനേടുകയാണ്.

അഞ്ജലിയുടെ ക്ഷമാപണ വീഡിയോയിലാണ് ഗീതി സംഗീത കമന്റ് ചെയ്തിരിക്കുന്നത്. അഞ്ജലിയുടെ ക്ഷമാപണത്തേയും ന്യായീകരണത്തേയും ശക്തമായ ഭാഷയിലാണ് ഗീതി സംഗീത വിമര്‍ശിക്കുന്നത്. ആരെ ബോധ്യപ്പെടുത്താന്‍ ആണ് ഈ നാടകം എന്നാണ് അഞ്ജലിയോട് ഗീതി സംഗീത ചോദിക്കുന്നത്.

ഗീതി സംഗീതയുടെ പ്രതികരണം.

അവര്‍ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു. നിങ്ങള്‍ ഒരു തവണ വിളിച്ചു ഇത്രയും മോശമായ രീതിയില്‍ സംസാരിച്ച ശേഷം, അവര്‍ കാള്‍ കട്ട് ചെയ്തപ്പോള്‍ വീണ്ടും അവരെ വിളിക്കാനുള്ള പ്രചോദനം എന്തായിരുന്നു? നിങ്ങള്‍ ഇത്രയും ആര്‍ത്തുല്ലസിച്ച് ചിരിക്കാന്‍ വേണ്ടി എന്തുണ്ടായി?

അവരുടെ മര്യാദ കൊണ്ടാണ് അവര്‍ ആ കാള്‍ കട്ട് ചെയ്തതും, വീണ്ടും ആ നമ്പറില്‍ നിന്ന് വിളിച്ചപ്പോള്‍ എടുക്കാതിരുന്നതും. ഇനിയും പരിചയമില്ലാത്ത ഏതേലും നമ്പറില്‍ നിന്ന് വിളി വന്നാല്‍ പേടിയോടെയല്ലാതെ അവര്‍ക്ക് അത് അറ്റന്‍ഡ് ചെയ്യാന്‍ കഴിയുമോ? ഇതില്‍ കൂടി എന്ത് മെസേജ് ആണ് നിങ്ങള്‍ സമൂഹത്തിന് കൊടുക്കാന്‍ ഉദ്ദേശിച്ചത്?

എന്നിട്ട് വീണ്ടും വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു. മീശമാധവന്‍ കണ്ടത് കൊണ്ടാണത്രേ, ആരെ ബോധ്യപ്പെടുത്താന്‍ ആണ് ഈ നാടകം..!

വിവാഹത്തിന് വരന് സര്‍പ്രൈസ് കൊടുക്കാനായി സ്വകാര്യഭാഗത്ത് മെഹന്തിയിടാന്‍ എന്താണ് റേറ്റ് എന്നായിരുന്നു അഞ്ജലി കോളില്‍ യുവതിയോട് ചോദിക്കുന്നത്. യുവതി കോള്‍ കട്ട് ചെയ്ത് പോവുകയായിരുന്നു. അഞ്ജലി തന്നെ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ താരത്തിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates