
സൂര്യയ്ക്ക് ദേവയുടെ പിറന്നാളാശംസകൾ; ഇനി എന്നാണ് രണ്ടാളും ഒന്നിച്ച് വീണ്ടുമൊരു സിനിമ വരികയെന്ന് ആരാധകർ
അതേസമയം രജനികാന്തിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് ‘ദളപതി’ റീ റിലീസ് ചെയ്തിരിക്കുകയാണ്.

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 74 -ാം പിറന്നാൾ ആണിന്ന്. താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടിയും. ഇരുവരും ഒന്നിച്ചഭിനയിച്ച ദളപതി എന്ന സിനിമയിലെ ഫോട്ടോ പങ്കുവെച്ചാണ് മമ്മൂട്ടി പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്.
'ജന്മദിനാശംസകൾ പ്രിയപ്പെട്ട രജനികാന്ത്, വരും വർഷങ്ങളിലും നിങ്ങൾ എപ്പോഴത്തെയും പോലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാൻ കഴിയട്ടെ. എന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുക'. - എന്നാണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. അതേസമയം രജനികാന്തിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് ‘ദളപതി’ റീ റിലീസ് ചെയ്തിരിക്കുകയാണ്.
ഇന്ന് തിയറ്ററുകളിൽ റീ റിലീസ് ചെയ്ത ദളപതിക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത ‘ദളപതി’തമിഴിലെ എക്കാലത്തെയും ക്ലാസിക് ചിത്രമാണ്. സൂര്യ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തിൽ അവതരിപ്പിച്ചത്. ദേവരാജ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
ചിത്രത്തിലെ ഇളയരാജ ഈണം നൽകിയ ഗാനങ്ങളെല്ലാം ഇന്നും ഹിറ്റാണ്. രജനികാന്ത് - മമ്മൂട്ടി കോമ്പോയിൽ വീണ്ടുമൊരു ചിത്രം കൂടി വേണമെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ



