
വീരസിംഹ റെഡ്ഡി വമ്പൻ ഹിറ്റ്, ബാലയ്യയുടെ അടുത്ത സിനിമയിലും നായിക ഹണി റോസ് തന്നെ
അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും നായിക നായകന്മാരാകുന്നത്.

തെലുങ്കിൽ സൂപ്പർ ഹിറ്റായിരുന്നു നന്ദമൂരി ബാലകൃഷ്ണയുടെ ആക്ഷൻ ത്രീല്ലർ ചിത്രം വീരസിംഹ റെഡ്ഡി. ഹണി റോസ് ആയിരുന്നു കോടികൾ വാരികൂട്ടിയ ചിത്രത്തിലെ നായിക. ആഘോഷ വേളയിലും ഓഡിയോ ലോഞ്ചിലും ബാലയ്യയുടെ ഒപ്പം തിളങ്ങിയ ഹണി റോസ് തന്നെയാകും അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലും നായികയാകുന്നത്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും നായിക നായകന്മാരാകുന്നത്.
Blessings from the legend himself! #JaiBalayya #VeeraSimhaReddy pic.twitter.com/62A5eLajuM
â Honey Rose OfficiaI (@HoneyRoseOffl_) January 23, 2023
ഇരുവരുടേയും പ്രണയ ജോഡി തെലുങ്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. വിജയാഘോഷ വേളയ്ക്കിടെ ഇരുവരും ഷാംപെയ്ൻ കുടിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
That's how we celebrate #JaiBalayya #VeeraSimhaReddy pic.twitter.com/q2F3ZfhzFi
â Honey Rose OfficiaI (@HoneyRoseOffl_) January 23, 2023
ചിത്രത്തിലെ ഹണി റോസിന്റെ പ്രകടനത്തെ ബാലകൃഷ്ണയും പ്രശംസിച്ചു. . മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച ശ്രദ്ധനേടിയ നടിയാണ് ഹണിയെന്നും തെലുങ്കിൽ വലിയൊരു ഭാവി കാത്തിരിക്കുന്നുവെന്നും ബാലയ്യ പറഞ്ഞുത്. തിയേറ്ററിൽ റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ വീര സിംഹ റെഡ്ഡി 50 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. ആഗോള കളക്ഷനിൽ 54 കോടി രൂപയാണ് ചിത്രം വാരിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച

'കഥാപാത്രങ്ങളോട് സിംപതി തോന്നാനുള്ള എല്ലാം ഒരുക്കി വച്ചിട്ടുണ്ട്'; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ’ പാകപ്പിഴകൾ പറഞ്ഞ് ആർ ശ്രീലേഖ

വീട്ടിൽ ഏത്തപ്പഴമുണ്ടോ? സ്നാക്സിന് ഡിപ്പ് ആയി ബനാന കെച്ചപ്പ് പരീക്ഷിക്കാം, സിംപിൾ റെസിപ്പി

Related News


'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച

'കഥാപാത്രങ്ങളോട് സിംപതി തോന്നാനുള്ള എല്ലാം ഒരുക്കി വച്ചിട്ടുണ്ട്'; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ’ പാകപ്പിഴകൾ പറഞ്ഞ് ആർ ശ്രീലേഖ
