
രൺവീറിന് കൊടുക്കുന്ന പ്രതിഫലം എനിക്കും വേണം, ദീപിക പദുക്കോണിനെ ബൻസാലി ചിത്രത്തിൽ നിന്ന് പുറത്താക്കി
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ബൈജു ബവ്‌രയില്‍ നിന്നാണ് താരത്തെ പുറത്താക്കിയത്
ഭർത്താവും നടനുമായ രൺവീർ സിങ്ങിന്റെ അത്ര പ്രതിഫലം ആവശ്യപ്പെട്ട ദീപിക പദുക്കോണിനെ സിനിമയിൽ നിന്നു പുറത്താക്കി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ബൈജു ബവ്‌രയില്‍ നിന്നാണ് താരത്തെ പുറത്താക്കിയത്. രൺവീറിന്റെ അത്ര പ്രതിഫലം വേണമെന്ന താരത്തിന്റെ ആവശ്യം നിർമാതാക്കൾ വിസമ്മതിച്ചതോടെ ചിത്രത്തിൽ പുറത്തുപോവുകയായിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രണ്‍വീറിനേക്കാള്‍ ഒരു പൈസ കൂടുതലോ കുറവോ വേണ്ടെന്നായിരുന്നു ദീപിക ആവശ്യപ്പെട്ടത് എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. നിലവിൽ ബോളിവുഡിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമാണ് ദീപിക.
ദീപിക- രൺവീർ കൂട്ടുകെട്ടിൽ ബൻസാലി ഒരുക്കുന്ന നാലാമത്തെ ചിത്രമായിരുന്നു ബൈജു ബവ്ര. പത്മാവതി, ബാജി റാവു മസ്താനി, രാം ലീല എന്നീ ചിത്രങ്ങളും ഇവർ തന്നെയാണ് പ്രധാന വേഷത്തിലെത്തിയത്. ഇവയെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. അതിനാൽ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനവും വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തത്. 1952 ൽ ഇതേ പേരിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേക്കാണ് ബൈജു ബവ്ര. ഭരത് ഭൂഷണും മീന കുമാരിയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
ദീപികയുടേതായി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. ഷാരുഖ് ഖാന്റെ തിരിച്ചുവരവായി കണക്കാക്കുന്ന പത്താനാണ് കൂട്ടത്തിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന ചിത്രം. കൂടാതെ ഹൃത്വിക് റോഷനൊപ്പം ഫൈറ്റർ, രൺവീറിന്റെ 83, അമിതാഭ് ബച്ചനൊപ്പം ഇന്റേൺ റീമേക്കിലും എത്തിമ്മിണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച

'കഥാപാത്രങ്ങളോട് സിംപതി തോന്നാനുള്ള എല്ലാം ഒരുക്കി വച്ചിട്ടുണ്ട്'; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ’ പാകപ്പിഴകൾ പറഞ്ഞ് ആർ ശ്രീലേഖ

വീട്ടിൽ ഏത്തപ്പഴമുണ്ടോ? സ്നാക്സിന് ഡിപ്പ് ആയി ബനാന കെച്ചപ്പ് പരീക്ഷിക്കാം, സിംപിൾ റെസിപ്പി

Related News


'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച

'കഥാപാത്രങ്ങളോട് സിംപതി തോന്നാനുള്ള എല്ലാം ഒരുക്കി വച്ചിട്ടുണ്ട്'; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ’ പാകപ്പിഴകൾ പറഞ്ഞ് ആർ ശ്രീലേഖ
