
News Now
അന്തരിച്ച മകള് ഭവതാരിണിയുടെ ഫോട്ടോ പങ്കുവെച്ച് സംഗീത സംവിധായകന് ഇളയരാജ. 'അന്പ് മകളേ' എന്ന ക്യാപ്ഷനോടെയാണ് ഇളയരാജ ചിത്രം സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്തത്. കുട്ടിയായിരുന്ന ഭവതാരിണിക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
ഇളയരാജയെ ആശ്വസിപ്പിക്കാന് വാക്കുകള് കിട്ടുന്നില്ലെന്ന് ചിലര് കുറിച്ചു. പ്രാര്ഥനകളുമായി ഒപ്പമുണ്ടാകുമെന്ന് മറ്റു ചിലരും കുറിച്ചു. പോസ്റ്റിന് താഴെ നിരവധി പേര് ഇളയരാജയുടെ ദുഃഖത്തില് പങ്കുചേരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കമന്റ് ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ചയാണ് ഗായികയും സംഗീത സംവിധായികയുമായ ഭവതാരിണി മരണപ്പെട്ടത്. അര്ബുദബാധയെ തുടര്ന്ന് ദീര്ഘനാളായി ചികിത്സയിലായിരുന്നു. ശ്രീലങ്കയില് വെച്ചായിരുന്നു അന്ത്യം.
WHAT TO READ NEXT

ഗായിക, സംഗീത സംവിധായക; ഇളയരാജയുടെ മകള് ഭവതാരിണി അന്തരിച്ചു
രാസയ്യ, അലക്സാണ്ടര്, തേടിനേന് വന്തത്, കാതലുക്ക് മര്യാദൈ, ഫ്രണ്ട്സ് (തമിഴ്), പാ, താരരൈ ഭരണി, ഗോവ, അനേകന് തുടങ്ങിയ സിനിമകളില് പാടിയിട്ടുണ്ട്. ഇളയരാജയുടെ സംഗീത സംവിധാനത്തില് 2000-ല് പുറത്തിറങ്ങിയ ഭാരതി എന്ന ചിത്രത്തിലെ 'മയില് പോലെ പൊണ്ണു ഒന്ന്' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്; ചെയ്യേണ്ടത് ഇത്രമാത്രം

ഉയർന്ന രക്തസമ്മർദം എങ്ങനെ കുറയ്ക്കാം, പ്രാക്ടിക്കൽ ടിപ്പ് പങ്കുവെച്ച് ഡോക്ടർ





