11 അംഗ സമിതിയാണ് രൂപീകരിക്കപ്പെട്ടത്.

kavita lankesh
കവിത ലങ്കേഷ്
Last Updated :2 December 2024, 8:43 pm IST

News Now

ബംഗലൂരു: കന്നഡ സിനിമാ മേഖലയില്‍ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി രൂപീകരിച്ച് കര്‍ണാടക ഫിലിം ചേംബര്‍. തൊഴിലിടത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്ന പോഷ് നിയമ പ്രകാരമാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. 11 അംഗ സമിതിയാണ് രൂപീകരിക്കപ്പെട്ടത്.

സംവിധായിക കവിത ലങ്കേഷ് ആണ് സമിതിയുടെ അധ്യക്ഷ. 15 ദിവസത്തിനകം ഐസിസി രൂപീകരിച്ചില്ലെങ്കില്‍ കാരണം കാണിക്കണമെന്ന് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ഐസിസി രൂപീകരിക്കാത്തതിന് കര്‍ണാടക ഫിലിം ചേംബറിനെതിരെ കഴിഞ്ഞ ദിവസം സംസ്ഥാന വനിതാ കമ്മീഷന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് രാജ്യവ്യാപകമായി ചര്‍ച്ചയായിരുന്നു. മറ്റുള്ള ഭാഷാ സിനിമാ മേഖലകളിലും സമാന രീതിയിലുള്ള കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates