ഇതാണോ ബാലയുടെ പ്രതിശ്രുത വധു? വിഡിയോ കണ്ട് ആരാധകർ ചോദിക്കുന്നു

കൈകളിൽ ഛായം മുക്കി ചാർട്ട് പേപ്പറിൽ നിറം നൽകി അതിൽ Bala V Ellu എന്നു കുറിക്കുന്നതാണ് വിഡിയോയിലുള്ളത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:48 am IST

നടൻ ബാല വിവാഹിതാനാകുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സെപ്റ്റംബർ അഞ്ചിന് താരം വിവാഹിതനാകുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത് താരം പങ്കുവെച്ച പുതിയ വിഡിയോ ആണ്. സെപ്റ്റംബർ 5ന് സന്തോഷവാർത്ത വരുന്നുണ്ട് എന്നു പുറഞ്ഞുകൊണ്ടാണ് വിഡിയോ. 

കൈകളിൽ ഛായം മുക്കി ചാർട്ട് പേപ്പറിൽ നിറം നൽകി അതിൽ Bala V Ellu എന്നു കുറിക്കുന്നതാണ് വിഡിയോയിലുള്ളത്. കൂടെ യഥാർഥ സ്നേഹം ഇവിടെ ആരംഭിക്കുന്നുവെന്നും സെപ്റ്റംബർ അഞ്ചാണ് ആ സുദിനം എന്നും കുറിച്ചിട്ടുണ്ട്. വിഡിയോയുടെ അവസാനം ഒരു യുവതിക്കൊപ്പം ബാഡ്മിന്റൻ കളിക്കുന്ന ബാലയെയും കാണാം. 

കൂടാതെ മറ്റൊരു വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. അതിൽ ഒരു നായയ്ക്കൊപ്പം ഓടുകയാണ് ബാല. താരത്തിന്റെ പുറകെയായി ഒരു യുവതിയേയും കാണാം. എന്റെ കാഴ്ച തിരിച്ചുകിട്ടി, ആത്മാർത്ഥമായ നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി. കുടുംബത്തിനൊപ്പം വൈകാതെ കാണാം- എന്നാണ് വിഡിയോയ്ക്ക് അടിക്കുറിപ്പായി കുറിച്ചത്. രണ്ട് വിഡിയോകളും എത്തിയതോടെ വിവാഹവാർത്ത സത്യമാണെന്ന വിശ്വാസത്തിലാണ് ആരാധകർ. വിഡിയോയിൽ കാണുന്നതാണോ പ്രതിശ്രുത വധു എന്ന ചോദ്യവുമായി നിരവധി പേരാണ് എത്തുന്നത്. കൂടാതെ നിരവധി പേർ താരത്തിന് ആശംസകളും അറിയിക്കുന്നുണ്ട്. 

ഗായിക അമൃത സുരേഷുമായി 2019 ലാണ് ബാല വിവാഹബന്ധം വേർപിരിയുന്നത്. മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. തുടർന്ന് 2010 ൽ വിവാഹിതരാവുകയായിരുന്നു. 2016 മുതല്‍ വേര്‍പിരിഞ്ഞു താമസം ആരംഭിക്കുകയായിരുന്നു. ഇവർക്ക് അവന്തിക എന്ന മകളുണ്ട്. അമൃതയ്ക്കൊപ്പമാണ് മകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now