
'എന്റെ കഥാപാത്രം പകുതി മലയാളി, ഞാന്‍ മലയാളം സിനിമകളുടെ ആരാധിക'; പരം സുന്ദരി വിമര്‍ശനങ്ങള്‍ക്കിടെ ജാന്‍വി കപൂര്‍
ജാന്‍വി കപൂറിന്റെ മലയാളമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്

ജാന്‍വി കപൂറിന്റെ പുതിയ സിനിമയാണ് പരം സുന്ദരി. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് ചിത്രത്തിലെ നായകന്. തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം മഡ്ഡോക്ക് ഫിലിംസ് ആണ്. ചിത്രം ഓഗസ്റ്റ് 29 നാണ് ബോക്സ് ഓഫീസിലേക്ക് എത്തുക. എന്നാല്‍ ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത് വന്നത് മുതല്‍ കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്.
ജാന്‍വി കപൂറിന്റെ മലയാളമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. ചിത്രത്തില്‍ മലയാളി കഥാപത്രത്തെയാണ് ജാന്‍വി അവതരിപ്പിക്കുന്നത്. സിനിമയുടെ കഥ നടക്കുന്നത് കേരളത്തിലാണ്. എന്നാല്‍ ജാന്‍വിയുടെ മലയാളം വളരെ മോശമാണെന്നാണ് വിമര്‍ശനം.
മലയാളികളെക്കുറിച്ചുള്ള തെറ്റായ പൊതുബോധമാണ് പരം സുന്ദരിയിലെ കഥാപാത്ര സൃഷ്ടി. ജാന്‍വിയുടെ മലയാളം വികലമാണെന്നും വിമര്‍ശകര്‍ പറയുന്നത്. ചിത്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച സോഷ്യല്‍ മീഡിയത ഇന്‍ഫ്ളുവന്‍സര്‍മാരുടെ വിഡിയോകള്‍ കോപ്പി റൈറ്റ് നിയമം ഉപയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിച്ചതും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായിരുന്നു.
ഇതിനിടെ ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജാന്‍വി. തന്റെ കഥാപാത്രം പകുതി മലയാളിയും പകുതി തമിഴുമാണെന്നാണ് ജാന്‍വി പറയുന്നത്. താന്‍ മലയാള സിനിമയുടെ ആരാധികയാണെന്നും ജാന്‍വി പറയുന്നുണ്ട്.
''എല്ലാമുള്ളൊരു കഥ ഒടുവില്‍ വന്നിരിക്കുകയാണ്. എനിക്ക് എന്റെ വേരുകളിലേക്ക് ചെല്ലാനുള്ള അവസരമാണ്. തീര്‍ച്ചയായും ഞാന്‍ മലയാളിയല്ല, എന്റെ അമ്മയുമല്ല. പക്ഷെ എന്റെ കഥാപാത്രം പാതി മലയാളിയും പാതി തമിഴുമാണ്. ആ സംസ്കാരത്തോടും ഭൂപ്രകൃതിയോടും എനിക്ക് എപ്പോഴുമൊരു താല്പര്യമുണ്ടായിരുന്നു. ഞാന്‍ മലയാളം സിനിമകളുടെ വലിയ ആരാധികയുമാണ്. ഇത് രസകരമായൊരു കഥയാണ്. ഇതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്'' എന്നാണ് ജാന്‍വി പറയുന്നത്.
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

Summary
Amid Param Sundari controversy Janhvi kapoor says her character is half malayalee and half tamil.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




