മീശപിരിച്ച് സിഗരറ്റിന് തീകൊളുത്തി ജോജു; ജോഷിയുടെ ആന്റണി പോസ്റ്റർ പുറത്ത്
ജോഷിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ജോജു പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്

ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആന്റണിയുടെ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ജോജു ജോർജിനേയും കല്യാണി പ്രിയദർശനേയുമാണ് പോസ്റ്ററിൽ കാണുന്നത്. മാസ് ഗെറ്റപ്പിൽ മീശപിരിച്ച് ജോജു ജോർജ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പോസ്റ്റർ.
ജോഷിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ജോജു പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്ന ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മോഷൻ പോസ്റ്ററും പുറത്തുവന്നു. മാസ് ആക്‌ഷൻ ത്രില്ലറായാണ് ചിത്രം എത്തുന്നത്. ചിത്രത്തിനായി വൻ മേക്കോവറാണ് ജോജു നടത്തിയിരിക്കുന്നത്. താരത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ചിത്രമാണിത്. ജോജു ജോർജിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് ‘ആന്റണി’.ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. രചന രാജേഷ് വർമ്മ, ഛായാഗ്രഹണം രണദിവെ, എഡിറ്റിങ് ശ്യാം ശശിധരന്‍, സംഗീത സംവിധാനം ജേക്സ് ബിജോയ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ, മേക്കപ്പ് റോണക്സ് സേവ്യര്‍, വിതരണം അപ്പു പാത്തു പപ്പു പ്രൊഡക്‌ഷന്‍ ഹൗസ്, പിആർഒ ശബരി, മാർക്കറ്റിങ്ങ് പ്ലാനിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച

'കഥാപാത്രങ്ങളോട് സിംപതി തോന്നാനുള്ള എല്ലാം ഒരുക്കി വച്ചിട്ടുണ്ട്'; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ’ പാകപ്പിഴകൾ പറഞ്ഞ് ആർ ശ്രീലേഖ

വീട്ടിൽ ഏത്തപ്പഴമുണ്ടോ? സ്നാക്സിന് ഡിപ്പ് ആയി ബനാന കെച്ചപ്പ് പരീക്ഷിക്കാം, സിംപിൾ റെസിപ്പി

Related News

'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച
