'ലാൽ സാർ വരെ സമ്മതിച്ചു, പക്ഷേ ചേച്ചി അവസാന നിമിഷം കാലുവാരി'; 'തുടക്ക'ത്തിൽ അഭിനയിക്കാൻ സുചിത്രയെ സമീപിച്ചതിനെക്കുറിച്ച് ജൂഡ്

ഫുൾ ഫാമിലി പടത്തിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു.

Jude Anthany Joseph, Suchitra Mohanlal
Jude Anthany Joseph, Suchitra Mohanlalവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :6 ഓഗസ്റ്റ് 2026, 7:02 pm IST

വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന 'തുടക്കം' നാളെ തിയറ്ററുകളിലെത്തുകയാണ്. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഫാമിലി ഡ്രാമയായെത്തുന്ന ചിത്രത്തിൽ മോഹൻലാലിന്റെ സന്തത സഹചാരിയും നിർമാതാവുമായ ആന്റണി പെരുമ്പാവൂരും മകൻ ആശിഷ് ജോ ആന്റണിയും അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ മോഹൻലാലിന്റെ ഭാര്യ സുചിത്രയോടും താൻ അഭിനയിക്കാമോ എന്ന് ചോദിച്ചിരുന്നുവെന്നും എന്നാൽ അവസാന നിമിഷം അവർ കാലുവാരിയെന്നും തമാശരൂപേണ പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. 'തുടക്ക'ത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ആശിർവാദ് സിനിമാസ് പുറത്തുവിട്ട വിഡിയോയിലാണ് ജൂഡ് ഇക്കാര്യം പറഞ്ഞത്.

"അപ്പയും (ആന്റണി പെരുമ്പാവൂർ) അഭിനയിച്ചിട്ടുണ്ട് എന്ന് ആശിഷ് പറഞ്ഞപ്പോൾ ഞാൻ എല്ലാ സിനിമയിലും ഉണ്ടല്ലോ" എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മറുപടി. ഇതിന് പിന്നാലെയാണ് സുചിത്രയോട് താൻ അഭിനയിക്കാമോ എന്ന് ചോദിച്ചിരുന്ന കാര്യം ജൂഡ് വെളിപ്പെടുത്തിയത്.

"ചേച്ചിയുടെ അടുത്ത് ഞാൻ ഒരുപാട് ചോദിച്ചു. ചേച്ചി കൂടി വന്നാലേ ഇത് പൂർത്തിയാവുകയുള്ളൂ എന്ന് പറഞ്ഞു. പക്ഷേ ചേച്ചി വന്നില്ല. ചേച്ചി അവസാന നിമിഷം കാലുവാരി. ഫുൾ ഫാമിലി പടത്തിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. ലാൽ സാർ അടക്കം അത് സമ്മതിച്ചതായിരുന്നു. പക്ഷേ ചേച്ചി പറഞ്ഞു, ഞാൻ ഇല്ല, ഇല്ലായെന്ന്". - ജൂഡ് ആന്തണി ജോസഫ് പറഞ്ഞു. സായ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

News Now

Summary

Jude Anthany Joseph talks about Suchitra Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates