'ബെഡ്‌റൂമില്‍ നിങ്ങളുടെ പടം ഒട്ടിച്ചുവച്ചിരുന്ന ആരാധികയില്‍ നിന്ന് നിര്‍മാതാവിലേക്ക്': കുറിപ്പുമായി ജ്യോതിക

സൂര്യ നായകനായി എത്തിയ സുരറൈ പോട്രിന്റെ ഹിന്ദി റീമേക്ക് നിര്‍മിക്കുന്നത് ജ്യോതികയാണ്

jyothika, akshay kumar
അക്ഷയ് കുമാ
Last Updated :12 July 2024, 4:29 pm IST
Edited by :Manju

തമിഴില്‍ മാത്രമല്ല ഹിന്ദിയിലും തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് ജ്യോതിക. അഭിനയത്തില്‍ മാത്രമല്ല നിര്‍മാണത്തിലും താരം സജീവമാണ്. സൂര്യ നായകനായി എത്തിയ സുരറൈ പോട്രിന്റെ ഹിന്ദി റീമേക്ക് നിര്‍മിക്കുന്നത് ജ്യോതികയാണ്. ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ചിത്രത്തിലെ നായകന്‍ അക്ഷയ് കുമാറിന് ആശംസകള്‍ നേര്‍ന്ന് താരം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

ഫാന്‍ ഗേളില്‍ നിന്ന് 150ാം ചിത്രത്തിന്റെ നിര്‍മാതാവാന്‍ കഴിഞ്ഞതിലുള്ള സന്തോഷമാണ് താരം പങ്കുവച്ചത്. 'അര്‍ഹിച്ച വിജയത്തിനും ഹൃദയസ്പര്‍ശിയായ പ്രകടനത്തിനും ആശംസകള്‍ ! ബെഡ്‌റൂമില്‍ നിങ്ങളുടെ ചിത്രം ഒട്ടിച്ചു വച്ചിരുന്ന ആരാധികയില്‍ നിന്നും നിങ്ങളുടെ കരിയറിലെ ഏറ്റവും സ്‌പെഷലായ 150-ാമത് ചിത്രത്തിന്റെ നിര്‍മാതാവാകാന്‍ കഴിഞ്ഞത് തീര്‍ച്ചയായും കാലം എനിക്കായി കാത്തു നിമിച്ച നിമിഷമാണ്'. - ജ്യോതിക കുറിച്ചു. അക്ഷയ് കുമാറിനൊപ്പമുള്ള സെല്‍ഫിക്കൊപ്പമായിരുന്നു പോസ്റ്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൂര്യയ്ക്ക് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ചിത്രമാണ് സുരറൈ പോട്ര്. സുധ കൊങ്കാര തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. സര്‍ഫീര എന്ന പേരില്‍ ഹിന്ദിയില്‍ റിലീസ് ചെയ്യുന്ന ചിത്രം ഇന്നാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now