
ഇവിടെ നമുക്ക് ഓടിച്ചെല്ലാം. അതൊക്കെ ജീവിതത്തിലെ ഭാഗ്യമാണെന്ന് അവിടെ ചെന്നപ്പോള്‍ തിരിച്ചറിഞ്ഞു

വാഴ 2വിലെ വളരെ ചര്‍ച്ചയായി മാറിയ ഭാഗമായിരുന്നു താരങ്ങളുടെ വിദേശത്തെ ജീവിതം. യുകെ ജീവിതം സ്വപ്നം കണ്ട് നാട് വിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കടന്നു പോകേണ്ടി വരുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചു തരാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. വിദേശത്തെ ജീവിതത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ ഉടച്ചു വാര്‍ക്കുന്നതായിരുന്നു ഈ ഭാഗം.
ഈ രംഗങ്ങളെക്കുറിച്ചുള്ള നടി കല്യാണി പണിക്കരുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്. വാഴ 2വില്‍ കാണിച്ചത് വളരെ ശരിയാണെന്നും താന്‍ അത് അനുഭവിച്ചിട്ടുണ്ടെന്നുമാണ് കല്യാണി പറയുന്നത്. വിദേശത്തായിരുന്നു കല്യാണി പഠിച്ചത്. ആശുപത്രിയുടെ കാര്യത്തിലടക്കം നേരിടേണ്ടി വന്ന പ്രതിസന്ധിയെക്കുറിച്ച് താരം സംസാരിക്കുന്നുണ്ട്.
''വാഴയില്‍ കാണിച്ചത് വളരെ ശരിയാണ്. അത് കണ്ടിരിക്കുമ്പോള്‍ ഇമോഷന് ബ്രേക്ക് ആകും. അനുഭവിച്ചിട്ടുള്ളവര്‍ക്ക് അറിയാം. എനിക്ക് അത് കണ്ണ് നിറയാതെ കാണാന്‍ പറ്റിയിരുന്നില്ല. സത്യം പറഞ്ഞാല്‍ അതില്‍ പനിയായിട്ട് ആശുപത്രിയില്‍ പോകാന്‍ പറ്റാത്തത് ഒക്കെ അവിടുത്തെ സത്യാവസ്ഥയാണ്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടോ അതുപോലെ എന്തെങ്കിലും പ്രശ്നങ്ങള്‍ വന്നാല്‍ മാത്രമേ അവര്‍ അഡ്മിറ്റ് ചെയ്യുകയുള്ളൂ.'' കല്യാണി പറയുന്നു.
''എനിക്ക് കടുത്ത ഫുഡ് പോയ്സണ്‍ വന്നിട്ട് ഞാനവിടെ അഭിനയിച്ച് കിടന്നിട്ടുണ്ട്. അത്രയും ബുദ്ധിമുട്ടാണ്. ഭയപ്പെടുത്തുന്ന അവസ്ഥയാണ്. ഇവിടെ എമര്‍ജന്‍സി കാഷ്വാലിറ്റിയുണ്ട്. നമുക്ക് ഓടിച്ചെല്ലാം, 20 മിനുറ്റിലെത്തും. അതൊക്കെ ജീവിതത്തിലെ ഭാഗ്യമാണെന്ന് ഞാന്‍ അവിടെ ചെന്നപ്പോള്‍ തിരിച്ചറിഞ്ഞു. അന്ന് തീരുമാനിച്ചതാണ് അവിടെ ഒരു ജീവിതമൊന്നുമില്ലെന്ന്. ജീവിക്കുകയാണെങ്കില്‍ ഇവിടെ തന്നെ. വേണേല്‍ വിസിറ്റ് ചെയ്തിട്ട് വരാം. അല്ലാതെ ജീവിക്കാന്‍ കഴിയില്ല'' എന്നും താരം പറയുന്നു.
''പിന്നെ ഞാന്‍ ഏറ്റവും കൂടുതല്‍ നേരിട്ട ബുദ്ധിമുട്ട് താമസമാണ്. രണ്ട് മാസം കൂടുമ്പോള്‍ മാറും. ഭയങ്കര പേടിപ്പെടുത്തുന്ന അവസ്ഥയായിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ ഫ്രീഡം ഉണ്ട്. പക്ഷെ ഫ്രീഡം കൊണ്ട് മാത്രം കാര്യമില്ല'' എന്നും കല്യാണി പറയുന്നു. ബിന്ദു പണിക്കരുടെ മകളായ കല്യാണി അമ്മയുടെ പാതയിലൂടെ സിനിമയിലെത്തിയിരിക്കുകയാണ്. മധുവിധുവാണ് കല്യാണിയുടെ അരങ്ങേറ്റ ചിത്രം.
News Now
സിക്സോട് സിക്സ്! ടി20യിൽ വിൻഡീസിന് ലോക റെക്കോർഡ്

മോഷ്ടിച്ച ബൈക്കുമായി വന്ന് പൊലീസിനോട് വഴി ചോദിച്ചു; ഇതരസംസ്ഥാനക്കാരൻ പിടിയിൽ
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്

Summary
Kalyani Panicker says the UK life in Vaazha 2 is real. She also faced such difficulities while living abroad.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




