രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം

കങ്കണ റണാവത്ത്Source by : എഎന്‍ഐ
Last Updated :12 February 2024, 12:47 pm IST

News Now

ബോളിവുഡിലെ ശക്തമായ സാന്നിധ്യമാണ് നടി കങ്കണ റണാവത്ത്. രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറയാന്‍ താരം മടികാണിക്കാറില്ല. കങ്കണ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ താന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.

തെലുങ്ക് സിനിമ റസാകറിന്റെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കങ്കണ. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് തന്റെ പുതിയ ചിത്രം എമര്‍ജന്‍സിയേക്കുറിച്ച് പരാമര്‍ശിച്ച് മറുപടി നല്‍കുകയായിരുന്നു.

എമര്‍ജന്‍സി എന്ന ഒരു ചിത്രം ഞാന്‍ പൂര്‍ത്തിയാക്കിയതേയുള്ളൂ. ആ സിനിമ കണ്ടു കഴിഞ്ഞാല്‍ ആരും ഞാന്‍ പ്രധാനമന്ത്രിയാകണം എന്ന് ആഗ്രഹിക്കില്ല.- കങ്കണ പറഞ്ഞു. അടിയന്തിരാവസ്ഥ കാലത്തെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ ഇന്ദിര ഗാന്ധിയുടെ റോളിലാണ് കങ്കണ എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് ഇതിനോടകം വൈറലായിരുന്നു.

കഴിഞ്ഞ വര്‍ഷം തന്റെ രാഷ്ട്രീയ പ്രവേശനത്തേക്കുറിച്ചുള്ള ചോദ്യത്തിന് ചാരം മറുപടി നല്‍കിയിരുന്നു. താന്‍ രാഷ്ട്രീയത്തിന് പറ്റിയ ആളല്ല. ഒരുപാട് തവണ എന്നോട് രാഷ്ട്രീയ പ്രവേശനം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാനത് ചെയ്തില്ല.- എന്നായിരുന്നു താരം പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates