'അന്ന് നിന്നെയും കൊണ്ടേ ഞാൻ പോകൂ', അക്കൗണ്ട് പൂട്ടുമെന്ന് പറഞ്ഞ ട്വിറ്ററിനെ ഭീഷണിപ്പെടുത്തി കങ്കണ
നിയമലംഘനങ്ങളൊന്നും നടത്താത്ത തന്റെ അക്കൗണ്ട് പൂട്ടുമെന്ന് ട്വിറ്റർ ഭീഷണിപ്പെടുത്തുകയാണെന്നും അവർ ചൈനയുടെ കളിപ്പാട്ടമാണെന്നും താരം ട്വിറ്ററിൽ കുറിച്ചു
അക്കൗണ്ട് പൂട്ടുമെന്ന് പറഞ്ഞ ട്വിറ്ററിനെതിരെ ഭീഷണിയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ടിക് ടോക്കിനെ വിലക്കിയതു പോലെ ട്വിറ്ററിനേയും വിലക്കുമെന്നാണ് താരം കുറിച്ചത്. നിയമലംഘനങ്ങളൊന്നും നടത്താത്ത തന്റെ അക്കൗണ്ട് പൂട്ടുമെന്ന് ട്വിറ്റർ ഭീഷണിപ്പെടുത്തുകയാണെന്നും അവർ ചൈനയുടെ കളിപ്പാട്ടമാണെന്നും താരം ട്വിറ്ററിൽ കുറിച്ചു.
‘നിയമലംഘനവും നടത്താത്തെ എന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് ട്വിറ്റർ നിരന്തരം ഭീഷണിപ്പെടുത്തുന്നു. എന്നെങ്കിലും ഒരിക്കൽ ഞാൻ ഇവിടെ നിന്നുപോകുകയാണെങ്കിൽ അന്ന് നിന്നെയും കൊണ്ടേ ഞാൻ പോകൂ. ചൈനീട് ടിക് ടോക് ബാൻ ചെയ്ത പോലെ നിന്നെയും വിലക്കും.’- കങ്കണ കുറിച്ചു. ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സിയെ ടാഗ് ചെയ്തായിരുന്നു കങ്കണയുടെ ട്വീറ്റ്.
China puppet twitter is threatening to suspend my account even though I did not violate any rules, remember jis din main jaungi tumko saath lekar jaungi, just like Chinese tik tok you will be banned as well @jack #ConspiracyAgainstlndia
â Kangana Ranaut (@KanganaTeam) February 4, 2021
കർഷക സമരവുമായ ബന്ധപ്പെട്ട ചില ട്വീറ്റുകൾ കങ്കണയുടെ പേജിൽ നിന്ന് ട്വിറ്റർ നീക്കം ചെയ്തിരുന്നു. വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചെന്നു കാട്ടിയാണ് നടപടിയെന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം. ക്രിക്കറ്റ് താരം രോഹിത് ശർമ ബോളീവുഡ് താരം തപ്സി പാന്നു എന്നിവർക്കെതിരെയുളള ട്വീറ്റുകളാണ് നീക്കം ചെയ്തത്. അതിനിടെ കർഷക സമരത്തെ പിന്തുണച്ചുകൊണ്ടുള്ള പോപ് താരം റിഹാനയുടെ ട്വീറ്റ് ലൈക്ക് ചെയ്തിരിക്കുകയാണ് ജാക്ക് ഡോർസി.
റിഹാനയുടെ പോസ്റ്റിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ വിഷയം ചർച്ചയാവുകയാണ്. എന്നാൽ പിന്തുണക്കുന്നവർക്കെതിരെ മോശം ഭാഷയിലാണ് കങ്കണയുടെ പ്രതികരണം. റിയാനയെ വിഡ്ഢി എന്നാണ് വിളിച്ചത്. പ്രതിഷേധിക്കുന്ന കർഷകരെ തീവ്രവാദികളെന്ന് അഭിസംബോധന ചെയ്തതും അവർ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും കങ്കണ പറഞ്ഞതും വിവാദമായിരുന്നു. നേരത്തെ താണ്ഡവ് വെബ് സീരിസുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണം നടത്തിയതിന് കങ്കണയുടെ അക്കൗണ്ടിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന് കൊമ്പത്തി'നെക്കുറിച്ച് സോണിയ

Related News

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം
