
കാർത്തിയുടെ ആ സൂപ്പർ ഹിറ്റിന് രണ്ടാം ഭാഗമൊരുങ്ങുന്നു; അപ്ഡേറ്റ്
ഈ മാസം 15 ന് ചെന്നൈയിൽ വച്ച് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.

കാർത്തിയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു സർദാർ. ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ സർദാർ 2 വിന്റെ പൂജ നടന്നിരിക്കുകയാണ്. കാർത്തിയുൾപ്പെടെയുള്ളവർ പൂജ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ മാസം 15 ന് ചെന്നൈയിൽ വച്ച് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.
അതേസമയം സര്‍ദാര്‍ 2വിൽ കാര്‍ത്തിക്കൊപ്പം ആരൊക്കെ ഉണ്ടാകുമെന്ന കാര്യം വ്യക്തമല്ല. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. സർദാറിൽ വേറിട്ട ഗെറ്റപ്പുകളിലെത്തിയ കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബോളിവുഡ് നടനായിരിക്കും സർദാർ 2 വിൽ വില്ലനായെത്തുക. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനമൊരുക്കുന്നത്. അടുത്ത വർഷം ചിത്രം തിയറ്ററുകളിലെത്തും. മെയ്യഴകൻ, വാ വാതിയാർ എന്നീ ചിത്രങ്ങളാണ് കാർത്തിയുടേതായി റിലീസിനൊരുങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

Related News


തിയറ്ററിൽ കാണാൻ പറ്റിയില്ലേ ? ഒടിടിയിലേക്ക് പോരൂ; 'തുടക്കം' മുതൽ 'ഇരുമുടി' വരെ, സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പൂരം

'അണ്ണാ, മറ്റാരേക്കാളും നന്നായി നിങ്ങൾക്കിത് മനസിലാകും'; പൈറസിയെക്കുറിച്ച് വിജയ്യോട് അന്ന് പറഞ്ഞത് ഓർത്തെടുത്ത് കാർത്തി

