കേരള ക്രൈം ഫയൽസ് വീണ്ടും തുറക്കുന്നു; രണ്ടാം സീസൺ ചിത്രീകരണം ആരംഭിച്ചു

ബാഹുൽ രമേശ് ആണ് രണ്ടാം സീസണിന്റെ തിരക്കഥ ഒരുക്കുന്നത്

കേരള ക്രൈ ഫയൽസ് രണ്ടാം സീസൺ ഫെയ്സ്ബുക്ക്
Last Updated :20 February 2024, 9:12 pm IST
Edited by :Anju

കേരള ക്രൈം ഫയല്‍സിന്‍റെ രണ്ടാം സീസണ്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനൊരുങ്ങി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആദ്യമായി മലയാളത്തില്‍ ഒരുക്കിയ വെബ്സിരീസ് കൂടിയാണ് കേരള ക്രൈം ഫയല്‍സ്: ഷിജു, പാറയില്‍ വീട്, നീണ്ടകര. അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ആദ്യ സീരിസിന് മികച്ച ജനപ്രീതിയാണ് ലഭിച്ചത്.

കേരള ക്രൈം ഫയല്‍സിന്റെ രണ്ടാം സീസൺ ചിത്രീകരണം ആരംഭിച്ചതായി സംവിധായകൻ അഹമ്മദ് കബീര്‍ തന്നെയാണ് അറിയിച്ചത്. അജു വർ​ഗീസ്, ലാൽ എന്നിവരാണ് സീരിസിൽ പ്രധാവ വേഷങ്ങളിൽ എത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാഹുൽ രമേശ് ആണ് രണ്ടാം സീസണിന്റെ തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിതിൻ സ്റ്റാനിസ്ലാസും സംഗീതം ഹിഷാം അബ്ദുൽ വഹാബുമാണ്. മങ്കി ബിസിനസ് സിനിമാസ് ആണ് വെബ് സിരീസ് നിർമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now