മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പൊലീസ് സംഘം ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

Thudarum Poster
പൊലീസ് പങ്കുവച്ച പോസ്റ്ററും തുടരും സിനിമയുടെ പോസ്റ്ററും Source by : Social Media
Last Updated :25 April 2025, 10:15 pm IST

News Now

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം 'തുടരും' പോസ്റ്റര്‍ ട്രാഫിക് ബോധവത്കരണത്തിന് ഉപയോഗിച്ച് കേരള പൊലീസ്. സ്‌പ്ലെന്‍ഡര്‍ ബൈക്ക് ഓടിച്ചു പോകുന്ന മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പൊലീസ് സംഘം ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

'തുടരാം' യാത്രകള്‍. 'ഹെല്‍മറ്റ് വച്ച ശേഷം, ഇരുചക്രവാഹനയാത്രക്കാര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം' എന്നാണ് പോസ്റ്ററില്‍ ചെറിയ എഡിറ്റുകള്‍ വരുത്തി പൊലീസ് പങ്കുവയ്ക്കുന്ന സന്ദേശം. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റര്‍ പങ്കുവെച്ചിട്ടുള്ളത്.

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കിയ 'തുടരും' മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നതിനിടെയാണ് ഇതേ സിനിമയുടെ പോസ്റ്റര്‍ ട്രാഫിക് നിയമങ്ങളുടെ ബോധവത്കരണത്തിന് ഉപയോഗിച്ച പൊലീസ് ബുദ്ധിക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ലാലേട്ടന് പെറ്റയടിച്ചേക്കല്ല എന്നും കേസെടുക്ക് സാറെ എന്നിങ്ങനെയുള്ള പ്രതികരണങ്ങളും ഇതിനോടകം പോസ്റ്റിന് കീഴില്‍ കമന്റുകളായി എത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates