
'നിനക്ക് ഇത്രയും ധൈര്യമുണ്ടോ ?' ഞാൻ ടൊവിയോട് ചോദിച്ചു; 'ചേട്ടാ ഞാൻ ധീരനല്ലേ... എനിക്ക് വേണ്ടി പ്രാർഥിക്കണ'മെന്ന് അവൻ പറഞ്ഞു
പക്ഷേ അതൊക്കെ സിനിമയുടെ നല്ലതിന് വേണ്ടിയായിരുന്നുവെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തിൽ. വിഷു റിലീസ് ആയാണ് ചിത്രമെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. "ഏപ്രിൽ 15 വിഷു ദിനത്തിലാണ് നമ്മൾ ഒരു ദുരൂഹ സാഹചര്യത്തിൽ റിലീസ് ചെയ്യുന്നത്.
വിഷു കൈനീട്ടമായി ഒരു ദുരൂഹ സാഹചര്യത്തിൽ നിങ്ങളുടെ കയ്യിലേക്ക് തരുമ്പോൾ അത് ഇരുകയ്യും നീട്ടി സ്വീകരിച്ച് തിരിച്ച് ഞങ്ങൾക്കും ഒരു വിഷു കൈനീട്ടം തരുമെന്ന് പ്രതീക്ഷിക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ ഒരുപാട് ദുരൂഹതകൾ ഷൂട്ടിങ് സമയത്ത് ഉണ്ടായിട്ടുണ്ട്.
പക്ഷേ അതൊക്കെ സിനിമയുടെ നല്ലതിന് വേണ്ടിയായിരുന്നുവെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെയാണ് സംഭവിച്ചിട്ടുള്ളതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഭയങ്കര കഷ്ടപ്പെട്ടാണ് സിനിമ ചെയ്തത് എന്ന് പറയുന്നതിനപ്പുറം എല്ലാം പ്രേക്ഷകരെ അറിയിക്കേണ്ട കാര്യമില്ല. നമുക്കറിയാം വളരെ സംഘർഷഭരിതമായ അവസ്ഥകളിലൂടെയാണിപ്പോൾ ലോകം തന്നെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
ആ സമയത്ത്, കലാരൂപങ്ങൾ എത്രത്തോളം മനുഷ്യരെ തമ്മിൽ അടുപ്പിക്കുന്നു, അല്ലെങ്കിൽ മനുഷ്യമനസുകളെ എത്രത്തോളം ഉദ്ബോധിപ്പിക്കുന്നു എന്നതിന്റെ തെളിവുകളായിട്ട് പ്രത്യേകിച്ച് മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോടാണ് നന്ദി പറയാനുള്ളത്.
ഏറ്റവും സംഘർഷഭരിതമായ സാഹചര്യങ്ങളിൽ പോലും ആട് 3, പ്രതിഛായ, വാഴ 2 തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷക പ്രീതിയോടു കൂടി തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ഏത് കലാരൂപമായാലും അത് മനുഷ്യന് ആവശ്യമാണ് എന്ന് നമ്മൾ മലയാളികൾ ഉറപ്പിച്ച് ഈ ലോകത്തോട് പറയുകയാണ്. ഞാൻ ഇന്ന് ടൊവിയുമായി സംസാരിച്ചിരുന്നു.
ടൊവിയോട് എവിടെയാണ് എന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ പറഞ്ഞു, പള്ളിച്ചട്ടമ്പി പ്രൊമോഷനിലാണെന്ന്. അതിന്റെ ഭാഗമായിട്ട് സൗദി അറേബ്യയിലാണെന്ന്. അപ്പോൾ ഞാൻ ചോദിച്ചു, സൗദി അറേബ്യയിലോ നിനക്ക് ഇത്രയും ധൈര്യമുണ്ടോ എന്ന്. ഉണ്ട് ചേട്ടാ...ഞാൻ ധീരനല്ലേ ധീരൻ. ഞാൻ ഇത് കഴിഞ്ഞ് ഖത്തറിന് പോകുന്നുണ്ട്".- എന്ന് അവൻ പറഞ്ഞു.
അപ്പോൾ ഞാൻ പറഞ്ഞു എടാ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു എന്ന്. ചേട്ടാ...ഞാൻ ധീരനല്ലേ, എനിക്ക് വേണ്ടി പ്രാർഥിക്കണം എന്നൊക്കെ അവൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ പള്ളിച്ചട്ടമ്പി പോലെയുള്ള വലിയ സിനിമകൾ റിലീസ് ചെയ്യുന്നുണ്ട്. ഇതെല്ലാം കഴിയുമ്പോൾ വലിയ പെരുന്നാളിന് പേട്രിയറ്റ് റിലീസ് ചെയ്യുന്നുണ്ട്.
അപ്പോൾ അതിനു മുൻപുള്ള ഒരു ചെറിയ പെരുന്നാൾ ആയിട്ടാണ് ഞങ്ങൾ വരുന്നത്. നല്ല സിനിമകളാണെങ്കിൽ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയോടു കൂടി.. നന്ദി". - കുഞ്ചാക്കോ ബോബൻ പറഞ്ഞു. അതേസമയം ടൊവിനോയെ നായകനാക്കി ഡിജോ ജോസ് ആന്റണി ഒരുക്കുന്ന പള്ളിച്ചട്ടമ്പി ഏപ്രിൽ 10 നാണ് റിലീസിനെത്തുന്നത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Cinema News: Kunchacko Boban talks about Tovino Thomas.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'നിനക്കിത് എന്തിന്റെ കേടാ ?ഇങ്ങനെ കാണിച്ചാൽ നിഷേധം ആണെന്ന് പറയത്തില്ലേ ?' എന്ന് ഭർത്താവ് ചോദിച്ചു'; 'ഉള്ളൊഴുക്ക്' ഒഴിവാക്കി കൊണ്ടിരുന്നത് അതിനാൽ'

'അപ്പു തിരിച്ച് വന്നില്ലെന്ന് ചേട്ടൻ പറഞ്ഞു, ടെൻഷനടിച്ച് ഞാൻ കരയാൻ തുടങ്ങി'; പ്രണവിനൊപ്പമുള്ള യാത്രാനുഭവം പറഞ്ഞ് സുചിത്ര


