'ഇനി ഞങ്ങൾ മൂന്ന്' പോസ്റ്റുമായി രശ്മിക, ​ഗർഭിണിയാണോ എന്ന് ആരാധകർ; സത്യമിതാണ്

ഇതിനിടെ ആരാധകരേറ്റെടുത്തിരിക്കുന്നത് രശ്മിക പങ്കുവച്ച ഒരു പോസ്റ്റാണ്.

Rashmika Mandanna,
Vijay Deverakonda
Rashmika Mandanna, Vijay Deverakondaഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :3 ഏപ്രിൽ 2026, 5:19 pm IST

അടുത്തിടെ തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച വിവാഹമായിരുന്നു വിജയ് ദേവരക്കൊണ്ടയുടെയും രശ്മികയുടെയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. നിലവിൽ ഹണിമൂൺ ആഘോഷങ്ങളിലാണ് താരദമ്പതിമാർ. ഇതിനിടെ ആരാധകരേറ്റെടുത്തിരിക്കുന്നത് രശ്മിക പങ്കുവച്ച ഒരു പോസ്റ്റാണ്.

'ഇനി ഞങ്ങൾ മൂന്ന് പേർ' എന്നാണ് രശ്മിക ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. പിന്നാലെ രശ്മിക അമ്മയാകാൻ പോകുന്നുവെന്നാണ് ആരാധകർ കരുതിയത്. വിരോഷ് ബേബിക്കായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാ​ഗം പേരും കമന്റുകൾ ചെയ്തത്. ഒപ്പം വിജയ്ക്കും രശ്മികയ്ക്കും ആശംസകൾ അറിയിക്കുകയും ചെയ്തു.

എന്നാൽ രശ്മിക- വിജയ് ദേവരക്കൊണ്ട ദമ്പതികൾ മാതാപിതാക്കൾ ആകാൻ പോകുന്ന വിവരമല്ല പങ്കുവച്ചിരിക്കുന്നതെന്നതാണ് യാഥാർത്ഥ്യം. ഒരു അനിമേറ്റഡ് സീരിസിന്റെ ഭാഗമായാണ് രശ്മിക പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ടെറിബ്ലി ടൈനി ടെയിൽസിന്റെ സീരിസിന് ‘രശ്മിക ആൻഡ് റൂ’ എന്നാണ് പേര്.

രശ്മികയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണ് സീരിസിലെ റൂ എന്ന കഥാപാത്രം. റൂവിനും രശ്മികയ്ക്കും ഒപ്പം വിജയ് ദേവരക്കൊണ്ട കൂടി ആയപ്പോൾ ‘തങ്ങൾ ഇനി മൂന്നു പേർ’ എന്ന് താരം കുറിക്കുകയായിരുന്നു. 2026 ഫെബ്രുവരി 26ന് ആയിരുന്നു രശ്മിക മന്ദാന- വിജയ് ദേവരക്കൊണ്ട താര ജോഡികളുടെ വിവാഹം.

രാജസ്ഥാനിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. അതേസമയം, ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം രണബാലി റിലീസിന് ഒരുങ്ങുകയാണ്.

News Now

Summary

Cinema News: Rashmika Mandanna new instagram post goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates