നൂറും നൂറ്റമ്പതും കോടികള്‍ വാങ്ങി രണ്‍ബീറും യാഷും; രണ്ടക്കം കടക്കാതെ സായ് പല്ലവി; രാമായണ പ്രതിഫല കണക്ക് ഇങ്ങനെ!

4000 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

Ramayana
Ramayana
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :3 ഏപ്രിൽ 2026, 5:44 pm IST

ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന വമ്പന്‍ ചിത്രമാണ് രാമായണ. കഴിഞ്ഞ ദിവസമാണ് ചിത്രത്തില്‍ രാമനായി എത്തുന്ന രണ്‍ബീര്‍ കപൂറിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തു വിട്ടത്. ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ദൃശ്യ വിസ്മയം ആയിരിക്കും രാമായണ എന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ചിത്രമായാണ് രാമായണ എത്തുന്നത്. 4000 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റ്. ചിത്രത്തിലെ താരങ്ങള്‍ക്ക് ലഭിക്കുന്നതും വമ്പന്‍ തുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിലെ നായകനായ രണ്‍ബീര്‍ കപൂര്‍ ഒരു ഭാഗത്തിനായി 75 കോടി എന്ന നിലയില്‍ രണ്ട് ചിത്രങ്ങള്‍ക്കുമായി വാങ്ങുന്നത് 150 കോടിയാണ്.

നേരത്തെ പുറത്തിറങ്ങിയ ആനിമലിനായി രണ്‍ബീര്‍ കപൂര്‍ വാങ്ങിയ പ്രതിഫലം 30-35 കോടിയായിരുന്നു. വന്‍ കുതിപ്പാണ് പ്രതിഫലത്തില്‍ രണ്‍ബീര്‍ കപൂര്‍ നടത്തിയിരിക്കുന്നത്. ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ഒരു ഭാഗത്തിനായി സായ് പല്ലവിയുടെ പ്രതിഫലം ആറ് കോടിയാണ്. രണ്ട് ചിത്രങ്ങള്‍ക്കുമായി സായ് പല്ലവി വാങ്ങുന്നത് 12 കോടിയാണ്. ഇതിന് മുമ്പ് സായ് പല്ലവിയ്ക്ക് ലഭിച്ച ഉയര്‍ന്ന പ്രതിഫലം തണ്ടലിനായി ലഭിച്ച അഞ്ച് കോടിയാണ്.

രാവണനായി അഭിനയിക്കുന്നത് കന്നഡ സൂപ്പര്‍ താരം യാഷ് ആണ്. ഒരു ചിത്രത്തിന് യാഷിന് ലഭിക്കുന്ന പ്രതിഫലം 50 കോടിയാണ്. രണ്ട് ചിത്രങ്ങള്‍ക്കായി 100 കോടി നടന്റെ പെട്ടിയില്‍ വീഴും. കെജിഎപ് ചാപ്റ്റര്‍ 2വില്‍ വാങ്ങിയ 35 കോടിയില്‍ നിന്നുമാണ് യാഷിന്റെ വമ്പന്‍ കുതിപ്പ്. ചിത്രത്തിലെ മറ്റൊരു വലിയ താരം ഹനുമാന്‍ ആയി എത്തുന്ന സണ്ണി ഡിയോള്‍ ആണ്. കരിയറില്‍ വന്‍ തിരിച്ചുവരവ് നടത്തിയ സണ്ണി ഡിയോളിന്റെ പ്രതിഫലം ഒരു സിനിമയ്ക്ക് 20 കോടിയെന്ന നിലയിലാണ്. രാമന്റെ സഹോദരന്‍ ലക്ഷ്മണനെ അവതരിപ്പിക്കുന്ന രവി ദൂബെയ്ക്ക് ലഭിക്കുന്നത് നാല് കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

News Now

Summary

Ramayana cast remunaration details. Ranbir Kapoor and Yash gets more than 100 cr for two films.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates