Empuraan: അഞ്ച് ദിവസത്തിനുള്ളില്‍ 200 കോടി; ചരിത്രനേട്ടവുമായി എംപുരാന്‍

റീലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിലാണ് ചിത്രം 200 കോടി ക്ലബിലെത്തിയത്.

MOHAN LAL
മോഹന്‍ലാല്‍
Last Updated :31 March 2025, 8:29 pm IST

മലയാള സിനിമ മേഖലയില്‍ ചരിത്ര നേട്ടവുമായി മോഹന്‍ലാല്‍ - പൃഥ്വി രാജ് ചിത്രം എംപുരാന്‍. റീലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിലാണ് ചിത്രം 200 കോടി ക്ലബിലെത്തിയത്. ചരിത്രനേട്ടമെന്ന് മോഹന്‍ലാലും പൃഥ്വിരാജും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. നേരത്തേ 48 മണിക്കൂറിനുള്ളില്‍ ചിത്രം 100 കോടി ക്ലബില്‍ ഇടംനേടിയിരുന്നു.

അതേസമയം, ചിത്രത്തിന്റെ റീഎഡിറ്റഡ് കോപ്പി നാളെ തീയറ്ററുകളില്‍ എത്തിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് അണിയറ പ്രപവര്‍ത്തകര്‍. പ്രമേയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് മൂന്ന് മിനിറ്റാണ് ചിത്രത്തില്‍നിന്ന് നീക്കം ചെയ്തത്. മുരളി ഗോപിയുടേതാണ് തിരക്കഥ. മാര്‍ച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എംപുരാന്റെ പ്രദര്‍ശനം ആരംഭിച്ചത്.

ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.

മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, ജൈസ് ജോസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now