
'പിന്നെ നമുക്ക് നമ്മളിൽ തന്നെ കുറേ സംശയങ്ങൾ ഉണ്ടാകും'.

News Now
യുപിഐ ആപ്പ് വഴി കൈക്കൂലി: വൈക്കം സിഐ ഷമീര്‍ഖാനെ സസ്പെന്‍ഡ് ചെയ്തു

ഓൺസ്ക്രീനിൽ രജനികാന്തിന്റെ കൊച്ചുമകൻ, ഓഫ്സ്ക്രീനിൽ ബിസിനസുകാരൻ; അതും 13-ാം വയസിൽ, കയ്യടി നേടി റിത്വിക്

ഇ എൻ സുരേഷ് ബാബുവിനെതിരെ വിമർശനം: പെരുമാട്ടി ലോക്കൽ സെക്രട്ടറിയെ മാറ്റി

ഏഷ്യന്‍ പാരാ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; അഭിമാനമായി ആല്‍ഫിയ ജെയിംസ്

'ഉണ്ട', 'ഓപ്പറേഷൻ ജാവ' എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടനാണ് ലുക്മാൻ അവറാൻ. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സ്പോട്ട്ലൈറ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലുക്മാൻ.
"ഉണ്ട' കഴിഞ്ഞ ഉടനെ എനിക്ക് 'ഓപ്പറേഷൻ ജാവ' വന്നു. 'നീ മമ്മൂക്കയുടെ കൂടെ അഭിനയിച്ചല്ലേ', 'നീ സിനിമാ നടനായല്ലേ' എന്നൊക്കെ നാട്ടിൽ പറയാൻ തുടങ്ങി. അപ്പോൾ നമുക്കും തോന്നി തുടങ്ങി, നമ്മൾ സിനിമാ നടൻ ആയെന്ന്. ബാക്കിയൊക്കെ എന്താണെന്ന് പറഞ്ഞാൽ നമ്മൾ അവർ വിളിക്കുമ്പോൾ പോകുന്നു, അവർ തന്ന കാശ് വാങ്ങുന്നു, ചിലപ്പോൾ കാശ് തരാതെ പോകുന്നു. നമുക്കൊന്നും പറയാനും പറ്റില്ലല്ലോ.
'നിനക്ക് ഇനി അടുത്ത സിനിമ കിട്ടൂലേ' എന്നൊക്കെ പറയുന്നതായിരിക്കും ചിലപ്പോൾ നമ്മുടെ പ്രതിഫലം. അന്ന് അത്രമതി നമുക്ക്. കാരണം ചാൻസ് തന്നെയാണ് പ്രധാനം. പിന്നെ 'ഉണ്ട' കഴിഞ്ഞപ്പോൾ വീണ്ടും ആത്മവിശ്വാസമുണ്ടായി. അപ്പോഴാണ് തരുൺ മൂർത്തിയെ കാണുന്നത്. ഇതിന്റെ ഇടയിൽ എനിക്ക് പ്രതിസന്ധികളൊക്കെയുണ്ടായിട്ടുണ്ട്.
വേറെ ജോലി നോക്കുകയൊക്കെ ചെയ്തിട്ടുണ്ട്. അതിന്റെ കൂടെ തന്നെ ഓഡിഷന് പോകുന്നുണ്ട്. പിന്നെ നമുക്ക് നമ്മളിൽ തന്നെ കുറേ സംശയങ്ങൾ ഉണ്ടാകും. നമുക്ക് പറ്റുമോ ഇത് ?. നമുക്ക് പറ്റിയ ജോലിയാണോ ഇത് ?. നമ്മൾ ചെയ്യേണ്ടതാണോ ഇത് ? എന്നൊക്കെ നമുക്ക് തോന്നും. ഇനി വേണ്ട നിർത്താം.
നമ്മളെക്കൊണ്ട് ഇത്രയൊക്കെ പറ്റുകയുള്ളൂ എന്നൊക്കെ തോന്നും. പിന്നെ എന്തെങ്കിലും പോസിറ്റീവ് സിഗ്നൽ കിട്ടിയാൽ തോന്നും അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന്. അങ്ങനെ തരുണിനെ ലുലു മാളിൽ വച്ച് കാണുന്നു. 'ബ്രോയെ ഞാൻ കുറേ നാളായി കാണണം എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നുവെന്ന് തരുൺ പറഞ്ഞു.
ഒരു കഥ പറയാനാണെന്നും ലുലുവിൽ വച്ച് തന്നെ കാണാം എന്നും പറഞ്ഞു. അങ്ങനെ ഓക്കെ പറഞ്ഞ്', ഞങ്ങളവിടെ പിറ്റേദിവസം ഇരുന്ന് കഥ പറഞ്ഞു. കഥ നല്ലതായിരുന്നു, എനിക്കിഷ്ടപ്പെട്ടു, ഞാൻ ഓക്കെ പറഞ്ഞു. അങ്ങനെ ആ സിനിമ സംഭവിക്കുന്നു. നമ്മൾ പ്ലാൻ ചെയ്തത് അല്ല. പെട്ടെന്നാണ് ആ സിനിമ സംഭവിച്ചത്.
'ഓപ്പറേഷൻ ജാവ' കഴിഞ്ഞ് എന്നെ വിളിക്കുന്ന ആളുകളുടെ സംസാര രീതി തന്നെ മാറി. 'ലുക്മാനെ സ്ക്രിപ്റ്റ് തരട്ടെ' എന്നൊക്കെയായി. പിന്നെ ചെല്ലുമ്പോൾ കസേര. മറ്റേ പേപ്പർ ഗ്ലാസ് മാറി കുപ്പി ഗ്ലാസ് ആയി. ഇപ്പോൾ കപ്പ് ആയി. അകത്ത് സ്റ്റീലുള്ള ചൂടാറാതെ അടച്ചു വയ്ക്കാൻ പറ്റുന്ന തരത്തിലുള്ള കപ്പ് ഒക്കെ ആയി ഇപ്പോൾ.
ആദ്യം പേപ്പർ ഗ്ലാസ് ആയി, പിന്നെ സ്റ്റീൽ ആയി, പിന്നെ കുപ്പി ഗ്ലാസായി ഒടുവിൽ കപ്പിലോട്ട് ആയി. ഇപ്പോൾ അടപ്പുള്ള കപ്പായി. അതാണ് ഇതിന്റെ സത്യാവസ്ഥ. മറ്റേത് നമ്മൾ ചെന്നിട്ട് ചായ പാത്രത്തിൽ നിന്ന് സ്വന്തമായി ചായ എടുത്ത് കുടിക്കണം. ആ അവസ്ഥയിൽ നിന്ന് മാറി തുടങ്ങി.
അപ്പോൾ എനിക്ക് മനസിലായി, ചെറുതായിട്ട് മുകളിലേക്ക് പോകുന്നുണ്ടെന്ന്. 'തല്ലുമാല' വന്നപ്പോഴാണ് എന്റേതായ ഒരിടം എനിക്ക് കിട്ടിയത്. അതിന് ശേഷം 'സുലേഖ മൻസിൽ' വന്നു. ഇന്ന് ഈ സമയം വരെ വലിയ കുഴപ്പമില്ലാതെ നിൽക്കുന്നുണ്ട്".- ലുക്മാൻ പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Summary
Lukman Avaran talks about his career growth.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ, വീട്ടുകാർ പറയുന്ന ആളെ കല്യാണം കഴിച്ച് ജീവിക്കേണ്ടി വന്നേനേ'; അനിഷ്മ അനിൽകുമാർ

'40 വയസ് ആയാൽ എന്താണ് പ്രശ്നം ? ഞാനിപ്പോൾ അത് ആസ്വദിക്കുകയാണ്'



