
'തൃഷയെപ്പോലെ വിജയ്യുടെ കൂടെ പോകുമോ?'; വഷളന്‍ ചോദ്യം; ആഞ്ഞടിച്ച് മാളവിക മോഹനന്
മാധ്യമ പ്രവര്‍ത്തകരും ചുറ്റുമുണ്ടായിരുന്നവരും ചോദ്യം ചോദിച്ചയാള്‍ക്കെതിരെ തിരിഞ്ഞു.

അശ്ലീല ചോദ്യം ചോദിച്ച മാധ്യമപ്രവര്ത്തകന് മറുപടി നല്കി മാളവിക മോഹനന്. ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാളവിക. ഇതിനിടെ താരത്തോട് വിജയ് യെക്കുറിച്ച് ഒരു മാധ്യമപ്രവര്ത്തകന് ചോദ്യം ചോദിക്കുകയായിരുന്നു. വിജയ് യുമായി വളരെ അടുത്ത ബന്ധമുണ്ട് മാളവികയ്ക്ക്. ഇരുവരും നേരത്തെ മാസ്റ്ററില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.
'വിജയ് സാര്‍ പോകുന്നിടത്തെല്ലാം തൃഷയും പോകുന്നുണ്ട്. അതുപോലെ പോകാന്‍ നിങ്ങള്‍ക്കും ഐഡിയയുണ്ടോ?' എന്നായിരുന്നു ചോദ്യം. വഷളന്‍ ചോദ്യം കേട്ടതും മാളവിക താക്കീത് നല്കി. 'ഇതെന്ത് ചോദ്യമാണ്' എന്ന് പുച്ഛത്തോടെ മാളവിക പ്രതികരിച്ചു. ഇതോടെ മറ്റ് മാധ്യമ പ്രവര്‍ത്തകരും ചുറ്റുമുണ്ടായിരുന്നവരും ചോദ്യം ചോദിച്ചയാള്‍ക്കെതിരെ തിരിഞ്ഞു.
ഈ ചോദ്യവും ഇവിടെ നടക്കുന്ന പരിപാടിയും തമ്മിലെന്ത് ബന്ധമാണുള്ളതെന്ന് അവര്‍ അയാളോട് ചോദിച്ചു. എന്നാല്‍ വിടാന്‍ കൂട്ടാക്കാതെ വിജയ് സാറോടൊപ്പം ട്രാവല്‍ ചെയ്യാന്‍ പ്ലാനുണ്ടോ എന്ന് അയാള്‍ വീണ്ടും ചോദിച്ചു. ഇത്തവണ ചോദ്യത്തേയും ചോദിച്ചയാളേയും അവഗണിക്കുകയായിരുന്നു മാളവിക. പിന്നീട് താരം ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തു.
മാളവികയുടെ പ്രതികരണം ഇങ്ങനെയാണ്:
'ഞാന്‍ ഇന്നലെ ഒരു പരിപാടിക്ക് പോയിരുന്നു. തമിഴ്നാട്ടിലെ എല്ലാ മാധ്യമപ്രവര്‍ത്തകരോടും എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. പക്ഷേ, അവരില്‍ ചിലര്‍ തികച്ചും അനാവശ്യവും സെന്‍സേഷണല്‍ ആയതും വളരെ വെറുപ്പുളവാക്കുന്നതുമായ ചില ചോദ്യങ്ങള്‍ നിരന്തരം ചോദിച്ചു കൊണ്ടേയിരുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷമായി എനിക്ക് അറിയാവുന്ന ആളാണ് ദളപതി വിജയ്. അങ്ങേയറ്റം ബഹുമാനമുള്ളൊരാള്‍. അദ്ദേഹത്തിന്റെ ഈ യാത്ര നോക്കിക്കണ്ടത് അവിശ്വസനീയമായ ഒന്നായിരുന്നു. ഭാവിയില്‍ മാന്യവും പരിഗണനയും നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കണം. അത് ഞാന്‍ അഭിനന്ദിക്കുകയും ചെയ്യും'
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Malavika Mohanan slams reporter for indecent question about Vijay.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ശബരിമലയിലെ അരവണ ക്ഷാമം: ദേവസ്വം ബോർഡിനെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ; പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് മുഖ്യമന്ത്രിയുമായി ആലോചിക്കും

'ആദ്യമായിട്ടായിരിക്കും ഒരു നവാഗത സംവിധായകന്റെ സിനിമയ്ക്ക് ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത്'; ജേസൺ സഞ്ജയ്യുടെ 'സിഗ്മ' ട്രെയ്ലർ
