
മോഹൻലാലിന്, തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ആശംസകൾ നേരുകയാണ് മലയാള സിനിമാ ലോകം.

News Now
വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

നടൻ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേരുന്നതിന്റെ തിരക്കിലാണ് താരങ്ങളും ആരാധകരുമെല്ലാം. നാലര പതിറ്റാണ്ടായി സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രിയതാരത്തിന് ആയുരാരോഗ്യം സൗഖ്യം നേരുകയാണ് എല്ലാവരും. പതിവ് തെറ്റിക്കാതെ നടൻ മമ്മൂട്ടിയും രാവിലെ തന്നെ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നു.
66 വയസിലും യുവാക്കളുടെ എനർജിയോടെയാണ് മോഹൻലാലിനെ കാണാനാവുക. വില്ലന് കഥാപാത്രത്തില് തുടങ്ങി നായകന്റെ സിംഹാസനത്തിലേറി ഒടുവില് അഭിനയത്തിന്റെ കുലപതിയായി മാറിയ മോഹൻലാലിന്റെ യാത്ര ഏതൊരു സിനിമാ പ്രേമിയെയും അതിശയിപ്പിക്കുന്നതാണ്.
മോഹൻലാലിന്, തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ആശംസകൾ നേരുകയാണ് മലയാള സിനിമാ ലോകം. 'എന്റെ ആരാധനാപാത്രം, എന്റെ പ്രചോദനം, എന്റെ നായകൻ മോഹൻലാലിന് ജന്മദിനാശംസകൾ'. - എന്നാണ് സംവിധായകൻ തരുൺ മൂർത്തി കുറിച്ചിരിക്കുന്നത്.
മോഹൻലാലിന് ഉമ്മ കൊടുക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ് തരുൺ ആശംസ പങ്കുവച്ചിരിക്കുന്നത്. മോഹൻലാലിന് ഒരു വലിയ തിരിച്ചു വരവ് കൊടുത്ത ചിത്രം കൂടിയായിരുന്നു തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും. അതിമനോഹരം ആണ് തുടരുമിന് ശേഷം മോഹൻലാലും തരുണും ഒന്നിക്കുന്ന ചിത്രം.

Prithviraj - സ്ക്രീൻഷോട്ട്
ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. 'പിറന്നാൾ ആശംസകൾ....പ്രിയപ്പെട്ട ലാൽ ഒന്നിച്ചുള്ള പ്രയാണം നമ്മൾ ഇന്നും തുടരുകയാണല്ലോ'- എന്നാണ് നടൻ മുകേഷ് കുറിച്ചിരിക്കുന്നത്.
പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാലിനൊപ്പമുള്ള ചിത്രം രമേഷ് പിഷാരടിയും പങ്കുവച്ചിട്ടുണ്ട്. 'ഈ സ്നേഹദൃശ്യത്തിലൂടെ എനിക്ക് ഏറേ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ നേരുന്നു..ഒപ്പം, എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു
വിസ്മയങ്ങൾ തുടരട്ടെ... നിങ്ങളെ സ്നേഹിക്കുന്നു'- മനോജ് കെ ജയൻ കുറിച്ചു. നടി മഞ്ജു വാര്യർ, സംവിധായകൻ ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ, പൃഥ്വിരാജ് തുടങ്ങി മലയാള സിനിമയിലെ നിരവധി പേരാണ് മോഹൻലാലിന് ആശംസകൾ അറിയിക്കുന്നത്.
Summary
Cinema News: Malayalam Actors sends birthday wishes to Mohanlal.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




