
'പുഴയ്ക്ക് പ്രായമില്ല, ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക'; മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് താരങ്ങൾ
മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ആശംസകളിലൊന്ന് മോഹൻലാലിന്റെ പ്രിയപ്പെട്ട ഇച്ചാക്കയുടേതാണ്.

അറുപത്തിനാലാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ജന്മദിനാശംസകൾ നേരുകയാണ് അദ്ദേഹത്തിന്റെ ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം. അക്കൂട്ടത്തിൽ മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ആശംസകളിലൊന്ന് മോഹൻലാലിന്റെ പ്രിയപ്പെട്ട ഇച്ചാക്കയുടേതാണ്.

എല്ലാ തവണത്തേയും പോലെ ലാലിന് ആശംസകൾ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. മോഹൻലാലിന് ഉമ്മ നൽകുന്ന ഒരു ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി പിറന്നാൾ ആശംസ അറിയിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാണ് പൃഥ്വിരാജും അദ്ദേഹത്തിന് ആശംസ നേർന്നിരിക്കുന്നത്.

പ്രിയപ്പെട്ട ലാലേട്ടന് പിറന്നാൾ ആശംസകൾ. പുഴയ്ക്ക് പ്രായമില്ല. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക...നിരന്തരം, ഒരുപാട് കാലം!- എന്നാണ് മഞ്ജു വാര്യർ ആശംസ അറിയിച്ച് പങ്കുവച്ചിരിക്കുന്നത്.

വീണ്ടും ഒന്നിച്ച് പ്രവർത്തിക്കാനായതിൽ സന്തോഷം, പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്നാണ് ശോഭന കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ശോഭനയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. നിങ്ങളുടെ കോമ്പോയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് പലരും കുറിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

സ്റ്റീഫനല്ല ഖുറേഷി അബ്രാം; 'എമ്പുരാൻ' ഫസ്റ്റ് ലുക്ക് പുറത്ത്
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മോഹൻലാലും ശോഭനയും വർഷങ്ങൾക്ക് ശേഷം ഒന്നിച്ചെത്തുന്നത്. അതേസമയം എമ്പുരാൻ, റാം, എൽ360, ബറോസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് മോഹൻലാലിന്റേതായി വരാനുള്ളത്. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്


