
160 വർഷം പഴക്കമുള്ള തോക്ക്, അല്ലു അർജുന് അപൂർവ സമ്മാനവുമായി മലയാളി വ്യവസായി
റിയാസ് കില്‍ട്ടൺ എന്ന പ്രവാസി മലയാളി വ്യവസായിയുടേതാണ് സമ്മാനം
തെന്നിന്ത്യയിലെ മിന്നും താരമാണ് അല്ലു അർജുൻ. മലയാളികളുൾപ്പടെ നിരവധി പേർ താരത്തിന്റെ ആരാധകരാണ്. ഇപ്പോൾ പ്രിയ താരത്തിന് മലയാളി നൽകിയ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 160 വർഷം പഴക്കമുള്ള തോക്കാണ് താരത്തിന് സമ്മാനിച്ചത്. റിയാസ് കില്‍ട്ടൺ എന്ന പ്രവാസി മലയാളി വ്യവസായിയുടേതാണ് സമ്മാനം.
യുഎഇ സന്ദർശനത്തിന് എത്തിയ താരത്തിന് റിയാസ് അപൂർവ സമ്മാനം താരത്തിന് കൈമാറുകയായിരുന്നു. ഇതിനോടകം നിരവധി പേരാണ് അല്ലു അര്‍ജുനൊപ്പം റിയാസ് കില്‍ട്ടണ്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. സംവിധായകന്‍ ഒമര്‍ ലുലുവും ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
പുതിയ ചിത്രം പുഷ്പയുടെ ഷൂട്ടിങ് പൂർത്തിയായതിന് പിന്നാലെയാണ് താരം കുടുംബത്തിനൊപ്പം ദുബായിൽ എത്തിയത്. ദുബായിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. രണ്ടു ഭാഗങ്ങളായി എത്തുന്ന പുഷ്പയുടെ ആദ്യ ഭാഗം ഡിസംബറിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്

Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന് വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

Related News


Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്
45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
