
News Now
മഹാനവമി, വിജയദശമി ദിവസങ്ങളില് തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്ശനത്തിനെത്തും

ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട്

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

മമ്മൂട്ടി ചിത്രം കളങ്കാവൽ റിലീസിനൊരുങ്ങുകയാണ്. ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരങ്ങളും അണിയറപ്രവർത്തകരും. കളങ്കാവലിലേക്ക് വിനായകനെ സജസ്റ്റ് ചെയ്തത് മമ്മൂട്ടിയാണെന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിരുന്നു. അത് സിനിമാ പ്രേക്ഷകർ ആഘോഷമാക്കുകയും ചെയ്തു.
ഇപ്പോഴിതാ വിനായകൻ ഒരുപാട് കുസൃതി കാണിക്കുമെങ്കിലും ഇയാളുടെ സിനിമ കാണുമ്പോൾ വാത്സല്യം തോന്നിപ്പോകുമെന്ന് പറയുകയാണ് മമ്മൂട്ടി. "സംസാരിക്കാൻ അറിയില്ലെങ്കിലും നന്നായി അഭിനയിക്കാൻ വിനായകന് അറിയാം. ക്ലാസിൽ കുസൃതി കാണിക്കുന്ന ഒരുപാട് കുട്ടികളുണ്ടാകും.
പക്ഷേ കുസൃതി കാണിക്കുന്നവരോട് നമുക്കൊരു വാത്സല്യം തോന്നും. അങ്ങനെയൊരു കുസൃതിക്കാരനാണ് വിനായകൻ. വിനായകൻ ഒരുപാട് കുസൃതി കാണിക്കുമെങ്കിലും നമുക്ക് എല്ലാവർക്കും ഒരു വാത്സല്യം ഇയാളുടെ സിനിമകൾ കാണുമ്പോൾ തോന്നും.
ഇത് നമ്മൾ അല്ലാതെ കാണുന്ന വിനായകനാണോ എന്ന് തോന്നിപ്പോകും. അല്ലാതെ കാണുന്ന വിനായകനും ഇതിനേക്കാൾ നല്ലതാണ്. ശരിക്കും കാണാത്തതു കൊണ്ടാണ്".- മമ്മൂട്ടി പറഞ്ഞു. വിനായകന്റെ സിനിമാ ജീവിതം ഒരത്ഭുതത്തോടെ മാത്രമേ നോക്കിക്കണ്ടിട്ടുള്ളൂവെന്ന് മമ്മൂട്ടി കമ്പനിക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞിരുന്നു.
ആത്മാർത്ഥത, കഠിനധ്വാനം സത്യസന്ധത പ്രധാനമായും ഈ മൂന്ന് കാര്യങ്ങൾ കൊണ്ട് മാത്രമേ ഒരു അഭിനേതാവിന് ജീവിതത്തിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ. നമുക്ക് വേണ്ടി അഭിനയിക്കാൻ വേറെ ആരും വരില്ല, നമ്മൾ തന്നെ അഭിനയിക്കണം. അതുകൊണ്ട് തന്നെ നമ്മൾ ജീവിതത്തിൻ ഡെഡിക്കേറ്റഡ് ആയിരിക്കണം അതോടൊപ്പം തന്നെ സിംപിൾ ആയിരിക്കണം.
ഇതെല്ലാം താൻ വിനായകനിൽ കണ്ടിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കളങ്കാവൽ. മമ്മൂട്ടി, വിനായകൻ എന്നിവരെ കൂടാതെ ജിബിൻ ഗോപിനാഥ്, രജിഷ വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Summary
Cinema News: Mammootty praises Vinayakan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



