'ആ സീനിൽ വണ്ടി ചതിച്ചു! എനിക്ക് ടെൻഷനായി, അഞ്ജന പേടിച്ചു'; ടർബോ ഷൂട്ടിനിടയിൽ പറ്റിയ അപകടത്തെക്കുറിച്ച് മമ്മൂട്ടി

'നല്ല സ്പീഡിലാ വണ്ടി വരുന്നേ. ചവിട്ടുമ്പോൾ വണ്ടി എന്റെ കൈയ്യിൽ നിൽക്കുന്നില്ല, വണ്ടി പോകുവാ'.

Mammootty
ടർബോ
Last Updated :17 May 2024, 12:46 pm IST
Edited by :Hima Prakash

ജോസ് എന്ന ഡ്രൈവർ കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ചിത്രമാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

അഭിനയം പോലെ തന്നെ വാഹനങ്ങളും ഡ്രൈവിങ്ങും ഒരുപാടിഷ്ടമാണ് മമ്മൂട്ടിയ്ക്ക്. പലപ്പോഴായി താരം തന്നെ പല അഭിമുഖങ്ങളിലും അതേക്കുറിച്ച് തുറന്നു പറയാറുമുണ്ട്. ടർബോയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ചെറിയൊരു അപകടത്തെ കുറിച്ച് പറയുകയാണിപ്പോൾ മമ്മൂട്ടി. സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി മമ്മൂട്ടിക്കമ്പനി നടത്തിയ അഭിമുഖത്തിലായിരുന്നു മമ്മൂക്കയുടെ ഈ തുറന്നു പറച്ചിൽ.

ടർബോയിൽ കുറച്ച് ഡ്രൈവിങ് രം​ഗങ്ങളുണ്ട്. ബസിനെ ജീപ്പ് ബ്ലോക്ക് ചെയ്യുന്ന ഒരു സീൻ എടുക്കവേ വണ്ടിയെന്നെ ചെറുതായി ഒന്ന് ചതിച്ചു. എന്റെ കാലിലിട്ടിരുന്ന ഷൂ കുറച്ച് വീതി കൂടിയാതായിരുന്നു. ആ സീൻ ഷൂട്ട് ചെയ്തപ്പോൾ ഞാൻ ബ്രേക്കും ആക്സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടി. പിന്നെ വണ്ടി പോയില്ലേ, എവിടെ നിൽക്കാനാ.

അതുകണ്ട് അ‍ഞ്ജന (സിനിമയിലെ നായിക) പേടിച്ചു പോയി. കുറച്ചു നേരം എനിക്ക് ടെൻഷനായിപ്പോയി. കാരണം നല്ല സ്പീഡിലാ വണ്ടി വരുന്നേ. ചവിട്ടുമ്പോൾ വണ്ടി എന്റെ കൈയ്യിൽ നിൽക്കുന്നില്ല, വണ്ടി പോകുവാ. വീതിയുള്ള ചെരിപ്പിട്ടതിന്റെ കുഴപ്പമായിരുന്നു അതെന്നും മമ്മൂക്ക കൂട്ടിച്ചേർത്തു. മാത്രമല്ല ഡ്രൈവ് ചെയ്യുമ്പോൾ വീതിയുള്ള ചെരിപ്പിടുന്നവർ സൂക്ഷിക്കണമെന്നും മമ്മൂക്ക പറയുന്നുണ്ട്.

സിനിമയേക്കുറിച്ചും ചിത്രത്തിലെ ടർബോ ജോസെന്ന കഥാപാത്രത്തെക്കുറിച്ചും മമ്മൂക്ക സംസാരിച്ചിരുന്നു. റിയൽ ലൈഫിൽ സംഭവിച്ച ഒന്ന് രണ്ട് കാര്യങ്ങൾ കൂട്ടിച്ചേർത്തുള്ള ചിത്രമാണിത്. ജോസിന്റെ എടുത്തുചാട്ടം തന്നെയാണ് സിനിമയ്ക്ക് ആ പേര് വരാൻ കാരണവും. ജോസ് നേരിടേണ്ടി വരുന്നത് വൻ അടിയാ. അവിടെയാണ് ജോസ് പതറിപ്പോകുന്നത്, ജോസിന്റെ പണിപോകുന്നതെന്നാണ് കഥാപാത്രത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാസ്, ക്ലാസ്, ഫാമിലി അങ്ങനെയൊരു പടമല്ല. ഒരു തരംതിരിവുമില്ലാതെ പ്രേക്ഷകർക്ക് കാണാൻ പറ്റുന്ന സിനിമയാണ്. യൂണിവേഴ്സലാണ്. സിനിമയുടെ ഭൂരിഭാ​ഗവും ചിത്രീകരിച്ചിരിക്കുന്നത് തമിഴ്നാട്ടിലാണ്. നിരവധി തമിഴ് കഥാപാത്രങ്ങളുമുണ്ട്. ഇടിക്കാൻ വേണ്ടി ഒരു ഇടിയില്ല. ഇടി കൊള്ളാതിരിക്കാൻ വേണ്ടിയുള്ള ഇടിയേയുള്ളൂ.

അതായത് ​ഗതി കെട്ടിട്ട് ഇടിക്കുന്നതാണ്. വേണമെങ്കിൽ ഇതിനെ ഒരു സർവൈവൽ ത്രില്ലറെന്നു വിളിക്കാമെന്നും മമ്മൂട്ടി വ്യക്തമാക്കി. കൂടാതെ മമ്മൂട്ടിക്കമ്പനി നിർമ്മിച്ച ഏറ്റവും ചിലവേറിയ സിനിമയാണ് ടർബോയെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 23 നാണ് ടർബോ തിയറ്ററുകളിലെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now