
മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി
ഈ വര്‍ഷം ഇതുവരെ ഇറങ്ങിയതില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്നാണ് താരം പറഞ്ഞത്

അതിരുകള്‍ മറികടന്ന് മുന്നേറിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു. ഏറെ കാത്തിരിപ്പിനൊടുവില്‍ ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് ബോളിവുഡ് നടന് വിക്രാന്ത് മാസി രംഗത്തെത്തിയിരിക്കുകയാണ്.
ഈ വര്‍ഷം ഇതുവരെ ഇറങ്ങിയതില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്നാണ് താരം പറഞ്ഞത്. ഡിസ്നി ഹോട്ട്സ്റ്റാര്‍ തന്നെയാണ് താരത്തിന്റെ വിഡിയോ പങ്കുവച്ചത്. താന്‍ സിനിമ കണ്ടെന്നും ഒരിക്കലും പ്രതീക്ഷ കൈ വിടരുതെന്ന ചിന്ത തനിക്ക് നല്കിയ ചിത്രമാണ് ഇതെന്നും താരം പറയുന്നു. വിധു വിനോദ് ചോപ്രയുടെ 12ത് ഫെയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടനാണ് വിക്രാന്ത് മാസ്സി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്നലെ രാത്രിയോടെയാണ് ചിത്രം ഒടിടിയില്‍ എത്തിയത്. ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം 73 ദിവസത്തെ തിയറ്റര്‍ റണ്ണിന് ശേഷമാണ് ഒടിടിയില്‍ എത്തിയത്. 240.59 കോടി രൂപയാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും



