നടൻ ആസിഫ് അലിക്ക് കൈ കൊടുക്കാനായി കൈ നീട്ടിയെങ്കിലും താരം അത് കാണാതെ പോവുകയായിരുന്നു

v sivankutty asif ali tovino
മന്ത്രി ശിവൻകുട്ടി ആസിഫ് അലിക്ക് കൈ കൊടുക്കാൻ ശ്രമിക്കുന്നു Source by : വിഡിയോ സ്ക്രീൻഷോട്ട്
Last Updated :10 January 2025, 10:27 am IST

News Now

ഇതാ കൈ കിട്ടാ ക്ലബ്ബിലേക്ക് പുതിയ എൻട്രി, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്കാണ് 'ബേസിൽ ശാപം' ഏൽക്കേണ്ടിവന്നത്. സംസ്ഥാന കലോത്സവത്തിന്റെ സമാപന വേദിയിലായിരുന്നു സംഭവം. നടൻ ആസിഫ് അലിക്ക് കൈ കൊടുക്കാനായി കൈ നീട്ടിയെങ്കിലും താരം അത് കാണാതെ പോവുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ആസിഫ് അലിയും ടൊവിനോ തോമസുമാണ് ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയത്. ടൊവിനോയ്ക്ക് സമീപമാണ് മന്ത്രി ഇരുന്നിരുന്നത്. വേദിയിലേക്ക് എത്തിയ ആസിഫ് അലിക്ക് മന്ത്രി കൈ കൊടുക്കാൻ ശ്രമിച്ചു. എന്നാൽ ഇത് ശ്രദ്ധിക്കാതെ ആസിഫ് ടൊവിനോയ്ക്ക് അടുത്തുള്ള സീറ്റിൽ ഇരുന്നു. തുടർന്ന് ടൊവിനോ ആണ് ഹസ്തദാനത്തിനായി മന്ത്രി കൈ നീട്ടി നിൽക്കുന്നത് ആസിഫിന്റെ ശ്രദ്ധയിൽ എത്തിച്ചത്. തുടർന്ന് നടൻ മന്ത്രിക്ക് കൈകൊടുക്കുകയായിരുന്നു. വിഡിയോ വൈറലായതിനു പിന്നാലെ മന്ത്രി തന്നെ ഈ വിഡിയോ പോസ്റ്റ് ചെയ്തു.

'ഞാനും പെട്ടു' എന്ന കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റിട്ടത്. പിന്നാലെ രസകരമായ കമന്റുകളുമായി ബേസിൽ ജോസഫും ടൊവിനോയും ഉൾപ്പടെയുള്ളവർ രം​ഗത്തെത്തിയിരിക്കുകയാണ്. 'വെൽക്കം സർ വെൽക്കം! ഞങ്ങളുടെ മനയിലേക്ക് സ്വാഗതം'- എന്നാണ് ബേസിൽ കുറിച്ചത്. 'പക്ഷെ തക്ക സമയത്ത് ഞാൻ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ട്'- എന്നായിരുന്നു ടൊവിനോയുടെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates