'ഇത്രയധികം സ്‌നേഹിക്കപ്പെടുക എന്നത് മൂല്യമളക്കാന്‍ കഴിയാത്ത സമ്മാനമാണ്; ഈ വാത്സല്യത്തിന് നന്ദി'

എന്നെ വന്നുപൊതിയുന്ന വാത്സല്യത്തിന് ഞാന്‍ നന്ദിയുള്ളവനാണ്

Mohanlal
മോഹന്‍ലാല്‍ ഫെയ്സ്ബുക്ക്
Last Updated :22 May 2025, 11:45 am IST
Edited by :Hima Prakash

പിറന്നാൾ ആശംസകൾ നേർന്ന എല്ലാവരോടും നന്ദി പറഞ്ഞ് നടൻ മോഹൻലാൽ. മെയ് 21 നായിരുന്നു മോഹൻലാലിന്റെ 65-ാം പിറന്നാൾ. ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചത്. "ജന്മദിനത്തില്‍ എനിക്ക് സ്‌നേഹം ചൊരിഞ്ഞതിന് എല്ലാവര്‍ക്കും നന്ദി. ഒരോ സന്ദേശവും ആശംസയും ഓരോ വാക്കും എനിക്ക് പ്രിയപ്പെട്ടതാണ്.

നിങ്ങള്‍ പ്രകടിപ്പിച്ച സ്‌നേഹം എന്നെ വിനീതനാക്കുന്നു, എന്നെ വന്നുപൊതിയുന്ന വാത്സല്യത്തിന് ഞാന്‍ നന്ദിയുള്ളവനാണ്. ഇത്രയധികം സ്‌നേഹിക്കപ്പെടുക എന്നത് മൂല്യമളക്കാന്‍ കഴിയാത്ത സമ്മാനമാണ്", - മോഹന്‍ലാല്‍ കുറിച്ചു. അതേസമയം പിറന്നാള്‍ ദിനത്തില്‍ മയക്കു മരുന്നിനെതിരെ മോഹന്‍ലാല്‍ പ്രചാരണം പ്രഖ്യാപിച്ചിരുന്നു. 'ബി എ ഹീറോ' എന്ന ഒരു വര്‍ഷം നീളുന്ന പ്രചാരണമാണ് മോഹന്‍ലാല്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രഖ്യാപിച്ചത്.

മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. പിറന്നാളിനോടനുബന്ധിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വം, പാന്‍ ഇന്ത്യ ചിത്രം വൃഷഭ എന്നിവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്തുവന്നിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ആണ് മോഹൻലാലിന്റേതായി ഏറ്റവുമൊടുവിൽ‌ തിയറ്ററുകളിലെത്തിയ ചിത്രം.

ഹൃദയപൂർവം ആണ് മോഹൻലാലിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം. മാളിവക മോഹനൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സം​ഗീത് പ്രതാപും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

2015 ൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ഓണം റിലീസ് ആയി ഓ​ഗസ്റ്റ് 25 ന് ചിത്രം തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now