
'സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് വയ്യാതായി, അമ്മ പറയുന്നത് എനിക്ക് മനസ്സിലാകും; മോഹന്‍ലാല്‍ അന്ന് പറഞ്ഞത്
എനിക്കൊരു ജലദോഷം വന്നാലെ പനി വന്നാലോ ആ സമയത്ത് അമ്മ വിളിക്കും.

തന്റെ വിജയങ്ങളുടെയെല്ലാം പിന്നില്‍ അമ്മ ശാന്തകുമാരിയുടെ സ്നേഹവും അനുഗ്രഹവുമാണെന്ന് മോഹന്‍ലാല്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ ജീവിതത്തില്‍ നിന്നും ആ സ്നേഹത്തലോടല്‍ എന്നന്നേക്കുമായി മാഞ്ഞിരിക്കുകയാണ്. അമ്മയുമായി വളരെയധികം അടുപ്പമുണ്ടായിരുന്നു മോഹന്‍ലാലിന്. എല്ലാ തിരക്കുകള്‍ക്കിടയിലും അമ്മയുടെ അടുത്തെത്താന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
രാജ്യം ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം നല്കിയ ആദരിച്ചപ്പോഴും മോഹന്‍ലാല്‍ ആദ്യം ഓടിയെത്തിയത് അമ്മയുടെ അരികിലായിരുന്നു. മുമ്പൊരിക്കല്‍ കൈരളിയ്ക്ക് നല്കിയ അഭിമുഖത്തില്‍ അമ്മയെക്കുറിച്ച് മോഹന്‍ലാല്‍ വികാരഭരിതനാകുന്നുണ്ട്.
WHAT TO READ NEXT

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു
''അമ്മ സംസാരിക്കുമ്പോള്‍ ഇപ്പോള്‍ ക്ലാരിറ്റിയില്ല. പക്ഷെ നമുക്ക് മനസിലാകും. പണ്ട് തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുമ്പോഴൊക്കെ അമ്മ വന്ന് നോക്കും. നീ എന്തിനാണ് ഇങ്ങനെ ഫൈറ്റ് ചെയ്യുന്നത് എന്നൊക്കെ ചോദിക്കും. വളരെ അപകടം പിടിച്ചതാണ് ഫൈറ്റ് സീനുകള്‍'' മോഹന്‍ലാല്‍ പറയുന്നു.
''കാറോടിച്ച് പോകുമ്പോള്‍ എണ്‍പതും തൊണ്ണൂറും വയസുള്ള അമ്മമാര്‍ കുടയൊക്കെ പിടിച്ച് നടന്നു പോകുന്നതും ബസില്‍ കയറി പോകുന്നതുമൊക്കെ കാണുമ്പോള്‍ എന്റെ അമ്മയും ഇങ്ങനൊക്കെ തന്നെയാണ് ഇരിക്കേണ്ടിയിരുന്നത് എന്ന് ഞാന്‍ ചിന്തിക്കും. സംസാരിച്ചു കൊണ്ടിരിക്കെയാണ് പെട്ടെന്ന് അമ്മയ്ക്ക് വയ്യാതാകുന്നത്. ഇടി മിന്നല്‍ പോലെയായിരുന്നു'' എന്നാണ് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്.
എനിക്കൊരു ജലദോഷം വന്നാലെ പനി വന്നാലോ ആ സമയത്ത് അമ്മ വിളിക്കും. എന്തെങ്കിലും അപകടമുണ്ടായാല്‍ അമ്മയ്ക്ക് അറിയാന്‍ സാധിക്കും. അതൊരു ആത്മബന്ധമാണ്. അതുപോലെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനുമറിയും എന്നും താരം അന്ന് പറഞ്ഞിരുന്നു. എളമക്കരയിലെ വസതിയില്‍ വച്ചായിരുന്നു മോഹന്‍ലാലിന്റെ അമ്മയുടെ അന്ത്യം.
News Now
ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി

'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ

യോഗർട്ട് ദിവസവും കഴിച്ചാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും

Summary
Mohanlal losses his mother. Once he spoke about how she got sick all of a sudden.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മോഡലിങിന് മക്കള്‍ തടസ്സമെന്ന് നിവേദ്യ; ഫോണ്‍ ഉപയോഗത്തില്‍ ദമ്പതികള്‍ സ്ഥിരം വഴക്ക്; ഇരട്ടക്കൊലപാതകത്തില്‍ അമ്മയുടെ മൊഴി

'കറുത്ത മഹാലക്ഷ്മിയുടെ വിഗ്രഹം, നോക്കിയപ്പോൾ എന്റെ അമ്മയുടെ അതേ മുഖം'; അമ്മയെക്കുറിച്ച് ഉർവശി

