
'നരിവേട്ട'യിൽ വെള്ളം ചേർത്തിട്ടുണ്ട്; നിങ്ങളെ കരയിപ്പിക്കുന്നോ എന്നതല്ല പ്രശ്നം, അതൊരു ജനതയുടെ അടിച്ചമർത്തലിന്റെ പ്രശ്നമാണ്: അൻവർ അലി
കേരളത്തിലെ മിഡിൽ ക്ലാസ് കാണികളെ ആകർഷിക്കുന്ന ഒരു എന്റർടൈനറായി, നിങ്ങളെ കരയിപ്പിക്കുന്നു എന്നതല്ല അതിലെ പ്രശ്നം.

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' എന്ന ചിത്രത്തിൽ വെള്ളം ചേർത്തിട്ടുണ്ടെന്ന് ഗാനരചയിതാവും കവിയുമായ അൻവർ അലി. ആദിവാസി സമരത്തെ ചിത്രം വീണ്ടും വെളിച്ചത്തു കൊണ്ടുവരാനും ചർച്ചയാക്കാനും ചിത്രത്തിനു സാധിച്ചിട്ടുണ്ട്.
എന്നാൽ അന്ന് ഇരയാക്കപ്പെട്ട മനുഷ്യർ സിനിമ കാണുമ്പോൾ അവർക്ക് വിമർശിക്കാനുള്ള കാര്യങ്ങളും സിനിമയിലുണ്ടെന്നും അൻവർ അലി പറഞ്ഞു. 'നരിവേട്ട' പോലെ ആദിവാസി സമരത്തെ ചിത്രീകരിച്ചൊരു സിനിമ നിങ്ങളെ കരയിപ്പിക്കുന്നു എന്നതല്ല അതിലെ പ്രശ്നമെന്നും അതൊരു ജനത അനുഭവിക്കേണ്ടിവന്ന അടിച്ചമർത്തലിന്റെ പ്രശ്നമാണെന്നും അൻവർ അലി സമകാലിക മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അൻവർ അലിയുടെ വാക്കുകൾ:
ആദിവാസി സമരത്തെക്കുറിച്ചൊരു സിനിമ വന്നു. ഞാനും അതിൽ വർക്ക് ചെയ്തതാണ്. എന്റെ പ്രിയ സുഹൃത്താണ് അനുരാജ് (സംവിധായകൻ). അനുരാജ് ഉൾപ്പെടെയുള്ളവർക്ക് അറിയാം ആ സിനിമയിൽ കുറച്ച് ഡയല്യൂഷനുണ്ടെന്ന്. എങ്കിലും അതൊരു സക്സസ്ഫുൾ സിനിമയാണ്. വാണിജ്യ വിജയമുണ്ടാക്കിയിട്ടുണ്ട്. ആദിവാസി സമരംപോലൊരു വിഷയം വീണ്ടും വെളിച്ചത്തു വന്നു. അതൊരു നല്ല കാര്യമാണ്.
പക്ഷേ അതിന്റെ ഇരകളായ ആദിവാസികളും ആ സമരത്തിൽ പങ്കെടുത്ത ആളുകളും അതു കാണുമ്പോൾ അവർക്കു വിമർശിക്കാനുള്ള കാര്യങ്ങൾ അതിനകത്ത് കാണും. അതൊരു എന്റർടെയിൻമെന്റല്ല എന്നവർക്ക് പറയേണ്ടിവരും. കേരളത്തിലെ മിഡിൽ ക്ലാസ് കാണികളെ ആകർഷിക്കുന്ന ഒരു എന്റർടൈനറായി, നിങ്ങളെ കരയിപ്പിക്കുന്നു എന്നതല്ല അതിലെ പ്രശ്നം.
അതൊരു കാലഘട്ടത്തിൽ ഒരു ജനത അനുഭവിച്ച അടിച്ചമർത്തലിന്റെ പ്രശ്നമാണ്. അങ്ങനെ വരുമ്പോഴാണ് വേറൊരുതരം സിനിമയിലൂടെയാണോ ഇതു വരേണ്ടത് എന്ന സംശയം ഉയരുന്നത്. ആ ചോദ്യം അവിടെയുണ്ട്, എപ്പോഴും ഉണ്ടാവുകയും ചെയ്യും.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
'Narivetta' has been diluted; the issue isn't whether it makes you cry, it is a matter of the oppression of a people: Anwar Ali
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
