
സ്ത്രീകൾക്കൊപ്പം എത്തിയാൽ പുരുഷന്മാർക്ക് ടിക്കറ്റ് ഫ്രീ; കിടിലൻ ഓഫറുമായി 'ഒരുത്തീ' ടീം
ആദ്യത്തെ മൂന്നു ദിവസം സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാർക്കാണ് ഓഫർ
നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ നായിക നവ്യ നായർ വീണ്ടും ക്യാമറക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് 'ഒരുത്തീ'. വി കെ പ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളിൽ റിലീസിനെത്തും. റിലീസ് പ്രമാണിച്ച് പ്രേക്ഷകർക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ഒരുത്തീ ടീം. സ്ത്രീകളോടൊപ്പം സിനിമ കാണാൻ എത്തുന്ന പുരുഷന്മാർക്ക് സൗജന്യ ടിക്കറ്റാണ് ഒരുത്തിയുടെ ടീമിന്റെ ഓഫർ.
സിനിമ റിലീസായി ആദ്യത്തെ മൂന്നു ദിവസം, അതാതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദർശനങ്ങൾക്ക് സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാർക്കാണ് ഓഫർ നേടാൻ അവസരമുള്ളത്. ബോട്ടിലെ കണ്ടക്ടറായ വീട്ടമ്മയുടെ വേഷമാണ് ചിത്രത്തിൽ നവ്യ അവതരിപ്പിക്കുന്നത്. നവ്യക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
എസ് സുരേഷ് ബാബു തിരക്കഥ എഴുതിയ ചിത്രം കെ വി അബ്ദുൾ നാസറാണ് നിർമ്മിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
IIT പ്രവേശനം: ടോപ് റാങ്കുകാർക്ക് പ്രിയം കംപ്യൂട്ടർ സയൻസ്, ക്യാംപസ് മുംബൈ ; കാരണമിതാണ്...

Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?



