ദസറ ആഘോഷിക്കാന്‍ ജോലിക്കാരന് പുത്തന്‍ കാര്‍; ബോളിവുഡിനെ ഞെട്ടിച്ച് വീണ്ടും ജാക്വിലിന്‍

ദസറ ആഘോഷിക്കാന്‍ ജോലിക്കാരന് പുത്തന്‍ കാര്‍; ബോളിവുഡിനെ ഞെട്ടിച്ച് വീണ്ടും ജാക്വിലിന്‍

Last Updated :20 January 2024, 8:32 am IST

മുബൈ: തന്റെ ജോലിക്കാരിലൊരാള്‍ക്ക് പുതുപുത്തന്‍ കാര്‍ സമ്മാനിച്ച് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ദസറ ആഘോഷ വേളയിലാണ് ജാക്വിലിന്‍ ജീവനക്കാരന് കാര്‍ സമ്മാനിച്ചത്. ജാക്വിലിന്‍ ബോളിവുഡില്‍ അരങ്ങേറിയ കാലം മുതല്‍ താരത്തിനൊപ്പമുള്ള ജീവനക്കാരനാണ് ദസറ പ്രമാണിച്ച് താരം വമ്പന്‍ സമ്മാനം നല്‍കിയത്. 

പുതിയ കാറിന്റെ പൂജയുടെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രാഫിക്ക് പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ജാക്വിലിനെ വീഡിയോയില്‍ കാണാം. മുംബൈയില്‍ ഒരു റോഡില്‍ വച്ചാണ് പൂജ. ജീവനക്കാരന്‍ താരത്തിന്റെ മുന്നില്‍ വച്ച് റോഡില്‍ നാളികേരം ഉടച്ച് ചടങ്ങുകളോടെ പൂജ നടത്തുന്നതിന്റെ വീഡോയായാണ് പ്രചരിക്കുന്നത്. ആദ്യത്തെ അടിയില്‍ തന്നെ തേങ്ങ ഉടഞ്ഞതോടെ ചുറ്റുള്ളവര്‍ ആരവം മുഴക്കുന്നതും വീഡിയോയിലുണ്ട്. 

നേരത്തെ തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനും ജാക്വിലിന്‍ കാര്‍ സമ്മാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ജീവനക്കാരനും കാര്‍ സമ്മാനമായി നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now