
News Now
രാഹുല് ഗാന്ധിയെക്കുറിച്ച് പറഞ്ഞാല് കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല് മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര് ശ്രീലേഖ

സയന്സ് ഫിക്ഷന് സിനിമയല്ല! പറക്കും കാര് അവതരിപ്പിച്ച് മസ്ക്; കണ്ണടച്ച് തുറക്കുമ്പോഴേക്കും 60 മൈല് വേഗം- വിഡിയോ

അവസരമുണ്ടോ? ഇനിയും കാത്തിരിക്കണമെന്ന് ഗംഭീര്, രണ്ട് വാക്കില് മറുപടി നല്കി വൈഭവ്

കയ്യിൽ രണ്ട് തോക്ക്, ടെറർ ലുക്കിൽ നസ്ലിൻ; 'ബാച്ച്ലർ പാർട്ടി Deux' ലെ ലുക്ക് പോസ്റ്റർ പുറത്ത്

മോഹന്ലാല്-സത്യന് അന്തിക്കാട് കൂട്ടുകെട്ടിലെ പുതിയ ചിത്രം ഹൃദയപൂര്വ്വത്തിന്റെ പുതിയ പോസ്റ്റര് പുറത്ത്. മോഹന്ലാലും സംഗീത് പ്രതാപമുള്ളതാണ് പോസ്റ്ററിലുള്ളത്. ചിത്രമൊരു ഫണ് എന്റര്ടെയ്നര് ആയിരിക്കുമെന്നാണ് പോസ്റ്റര് വ്യക്തമാക്കുന്നത്. പോസ്റ്ററിലെ മോഹന്ലാലിന്റേയും സംഗീതിന്റേയും ഭാവങ്ങള് ചിരി പടര്ത്തുന്നതാണ്.
എമ്പുരാന്, തുടരും എന്നീ വമ്പന് ഹിറ്റുകള്ക്ക് ശേഷം വരുന്ന മോഹന്ലാല് ചിത്രമാണ് ഹൃദയപൂര്വ്വം. ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് നിര്മിക്കുന്ന ചിത്രത്തില് മാളവിക മോഹനനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് മോഹന്ലാലും സത്യന് അന്തിക്കാടും കൈകോര്ക്കുന്നത്.
തമാശയ്ക്കും ഫാമിലി ഇമോഷന്സിനുമൊക്കെ പ്രാധാന്യം നല്കുന്ന സിനിമയായിരിക്കും ഹൃദയപൂര്വ്വം. ചിത്രത്തില് സംഗീത, സിദ്ധീഖ്, സബിത ആനന്ദ്, ബാബുരാജ്, നിഷാന് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സോനു ടിപിയാണ് സിനിമയുടെ രചന നിര്വഹിക്കുന്നത്. ഓഗസ്റ്റ് 28 നാണ് ചിത്രം തിയറ്ററിലേക്ക് എത്തുക.
Summary
New poster of Mohanlal starrer Hridayapoorvam is out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





