
'മീശ മാധവന് പെണ്ണാണെങ്കില്‍ ആഘോഷിക്കപ്പടില്ല'; നെഗറ്റീവ് ഇമേജുള്ള സ്ത്രീയോട് സമൂഹത്തിന് പ്രശ്നമുണ്ട്: നിഖില വിമല്‍
ആണുങ്ങള് നടത്തുന്ന തട്ടിപ്പും പെണ്ണുങ്ങള് നടത്തുന്ന തട്ടിപ്പും ഒരുപോലെയല്ല സമൂഹം കാണുന്നത്

മറയില്ലാതെ സംസാരിക്കുന്നയാളാണ് നിഖില വിമല്‍. അഭിമുഖങ്ങളിലും മറ്റും കുറിക്കുകൊളളുന്ന കൗണ്ടറുകളുമായി നിഖില കയ്യടി നേടാറുണ്ട്. നിഖിലയുടെ പുതിയ സിനിമയായ പെണ്ണ് കേസ് റിലീസിന് തയ്യാറെടുക്കുകയാണ്. വിവാഹത്തട്ടിപ്പുകാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ നിഖിലയെത്തുന്നത്. ഇതിനിടെ നിഖില പറഞ്ഞൊരു കാര്യം ചര്‍ച്ചയാവുകയാണ്.
ആണുങ്ങള് നടത്തുന്ന തട്ടിപ്പും പെണ്ണുങ്ങള് നടത്തുന്ന തട്ടിപ്പും ഒരുപോലെയല്ല സമൂഹം കാണുന്നതെന്ന് നിഖില വിമല്‍. ആണുങ്ങള് തട്ടിപ്പ് നടത്തുന്നത് സാധാരണക്കാര്യമായിട്ടാണ് പലപ്പോഴും കാണുന്നതെന്നാണ് നിഖില വിമല്‍ പറയുന്നത്. ദ ആര്‍ജെ മൈക്ക് ഷോയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു നിഖിലയുടെ പ്രതികരണം.
''മീശ മാധവന് എന്ന സിനിമ നമുക്കെല്ലാം ഇഷ്ടമാണ്. അതിലെ ദിലീപേട്ടന്റെ കഥാപാത്രത്തെ നമുക്കെല്ലാം ഇഷ്ടമാണ്. എന്നാല്‍ നിത്യ ജീവിതത്തില്‍ അങ്ങനൊരു കള്ളനെ നമുക്ക് ഇഷ്ടമാകുമോ? നാട്ടില്‍ ഒരു കള്ളനുണ്ടെങ്കില്‍ അയാളും അയാളുടെ കുടുംബവും നമുക്ക് എന്നും കള്ളനും കള്ളന്റെ ഭാര്യയും കള്ളന്റെ മക്കളുമായിരിക്കും. അത് അവരെ വിട്ടു പോകില്ല. പക്ഷെ സിനിമയാകുമ്പോള്‍ ഗ്ലോറിഫൈ ചെയ്ത് ആഘോഷിക്കും. അയാള്‍ക്ക് നല്ലൊരു കുടുംബമുണ്ടാകും. ചേക്കിന്റെ കള്ളനാണെന്ന് പറയും. അത് വളരെ കണ്‍വിന്‍സിങ് ആണ്'' നിഖില വിമല്‍ പറയുന്നു.
അതേസമയം അതൊരു പെണ്ണാണെങ്കില്‍ കണ്‍വിന്‍സ് ചെയ്യിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. പൊതുവെ നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് പ്രശ്നമുണ്ട്. ആണുങ്ങളെ സംബന്ധിച്ച് അത് വളരെ കോമണ്‍ ആയിട്ടുള്ള കാര്യമാണെന്നാണ് ധാരണ. ആണിന് ദേഷ്യമാകാം. ആണിന് എന്തും പറയാം എന്നാണെന്നും നിഖില പറയുന്നു.
പെണ്ണ് കേസില്‍ നിഖിലയെത്തുന്നത് വിവാഹത്തട്ടിപ്പുകാരിയായിട്ടാണ്. കേരളത്തില്‍ മാത്രമല്ല, തമിഴ് നാട്ടിലും കര്‍ണാടകയിലുമെല്ലാം നിഖിലയുടെ കഥാപാത്രം തട്ടിപ്പ് നടത്തുന്നുണ്ട്. ഹക്കീം ഷാജഹാന്, രമേശ് പിഷാരടി, ഇര്‍ഷാദ് അലി, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
News Now
കളര്‍ എല്‍സിഡി ഡിസ്പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍

'രതീഷ് പക്കാ ബിജെപിക്കാരന്; നിയമനം ഞാനോ ഓഫീസോ അറിയാതെ'; പിരിച്ചിവിടാന്‍ നിര്‍ദേശം നല്കി മന്ത്രി

എത്ര പഠിച്ചിട്ടും ഓർമയിൽ നിൽക്കുന്നില്ലേ? കാരണം ഇതാകും
'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'

Summary
Nikhila Vimal says society sees women being a fraudster differently. Asks whether Meesha Madhavan be celebrated if it was played by a woman.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'സങ്കടമുള്ള ഒരു സീനിൽ, എനിക്ക് ഒരിക്കലും ചിരിച്ചു കൊണ്ട് അഭിനയിക്കാൻ പറ്റില്ല'; 'ഡിപ്രഷൻ സ്റ്റാർ' എന്ന വിളിയിൽ പ്രതികരിച്ച് നിഖില വിമൽ

'ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഇല്ലാത്ത കോലാഹലം ഇന്നുണ്ടാക്കരുത്'; കാന്തപുരത്തിന് പിന്തുണയുമായി കെടി ജലീല്‍


