ആദ്യമായാണ് മലയാളത്തിനു പുറത്ത് മറ്റൊരു ഭാഷയില്‍ നിമിഷ അഭിനയിക്കുന്നത്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:06 am IST

News Now

മലയാളത്തിന്റെ സ്വന്തം നിമിഷ സജയന്‍ നായികയാവുന്ന ഒരു മറാഠി ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മഹേഷ് തിലേകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹവാഹവായി എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യമായാണ് മലയാളത്തിനു പുറത്ത് മറ്റൊരു ഭാഷയില്‍ നിമിഷ അഭിനയിക്കുന്നത്.

വര്‍ഷ ഉസ്ഗോവന്‍കര്‍, സമീര്‍ ചൌഘുലേ, കിഷോരി ഗോഡ്‍ബോലെ, സിദ്ധാര്‍ഥ് യാദവ്, അതുല്‍ തോഡാന്‍കര്‍, ഗൌരവ് മോറെ, മോഹന്‍ ജോഷി, സ്മിത ജയ്കര്‍, സഞ്ജീവനി യാദവ്, പ്രജക്ത ഹനാംഘര്‍, ഗാര്‍ഗി ഫൂലെ, സീമ ഘോഗ്ലെ, പൂജ നായക്, അങ്കിത് മോഹന്‍, വിജയ് അണ്ഡല്‍കര്‍, ബിപിന്‍ സുര്‍വെ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ഷിന്‍ഡേയും മഹേഷ് തിലേകറും ചേര്‍ന്നാണ് നിര്‍മ്മാണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates