
'ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, 18 വര്‍ഷം ഇവിടെ നിന്നു; അപൂര്‍വ്വ പിറവി'; ജ്യോതികയെക്കുറിച്ച് ശിവകുമാര്‍
ജ്യോതികയ്ക്ക് വേണമെങ്കില്‍ ബോംബെയില്‍ സെറ്റില്‍ ആകണം എന്ന് വാശി പിടിച്ച് സൂര്യയേയും കൂട്ടി കൊണ്ട് പോകാമായിരുന്നു. പക്ഷെ ആ പെണ്‍കുട്ടി അത് ചെയ്തില്ല

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത് വൈറലായിരുന്നു. 20-ാം വിവാഹ വാര്‍ഷികത്തിലാണ് ക്രിസ്ത്യന്‍ ആചാര പ്രകാരം വിവാഹ പ്രതിജ്ഞ ചൊല്ലി ഇരുവരും ആഘോഷമാക്കിയത്. വിദേശത്ത് വച്ചായിരുന്നു ആഘോഷം നടന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
ഇതിനിടെ സൂര്യയുടേയും ജ്യോതികയുടേയും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സൂര്യയുടെ പിതാവ് ശിവകുമാര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ജെഎഫ്ഡബ്യുവിന്റെ അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം മനസ് തുറന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
''സിനിമയില്‍ പല നായികമാരോടൊപ്പം അഭിനയിച്ചപ്പോഴും സൂര്യയ്ക്ക് പ്രണയം തോന്നിയിട്ടില്ല. ആരെയെങ്കിലും പ്രേമിച്ചു കൂടേ എന്ന് അവന്റെ അമ്മ ചോദിച്ചപ്പോള്‍ ഹേയ് അങ്ങനെ ഏതെങ്കിലും പെണ്ണിനെ ഒന്നും പ്രണയിക്കാന്‍ പറ്റില്ല എന്നാണ് പറഞ്ഞത്. അവസാനം ബോംബെയില്‍ നിന്നും ഒരു പെണ്‍കുട്ടി തമിഴ്നാട്ടിലെത്തി. അവളോട് അവന് പ്രണയം തോന്നി. കല്യാണം കഴിച്ചാല്‍ ഇവളെ മാത്രമേ കല്യാണം കഴിക്കൂ എന്ന ഒറ്റവാശിയില്‍ നാല് വര്‍ഷം കാത്തിരുന്നു'' ശിവകുമാര്‍ പറയുന്നു.
''കല്യാണം കഴിഞ്ഞപ്പോള്‍ ജ്യോതികയ്ക്ക് വേണമെങ്കില്‍ ബോംബെയില്‍ സെറ്റില്‍ ആകണം എന്ന് വാശി പിടിച്ച് സൂര്യയേയും കൂട്ടി കൊണ്ട് പോകാമായിരുന്നു. പക്ഷെ ആ പെണ്‍കുട്ടി അത് ചെയ്തില്ല. കല്യാണം കഴിച്ച് ഇവിടെ വന്ന് 18 വര്‍ഷം ഇവിടെ തന്നെ നിന്നു. നായികമാര്‍ പൊതുവെ കല്യാണം കഴിച്ചാല്‍ പ്രസവിക്കാന്‍ തയ്യാറാകില്ല. എന്നാല്‍ ജ്യോതിക കല്യാണം കഴിച്ച് രണ്ട് മക്കളെ പ്രസവിക്കുകയും ചെയ്തു. അമ്മയും അച്ഛനുമായ ഞങ്ങളോടൊപ്പം തന്നെ ജീവിച്ചു. 20 വര്‍ഷം സ്നേഹം കുറയാതെ അവര്‍ ജീവിച്ചു. അപൂര്‍വ്വ പിറവിയാണ് അവര്‍. അതുപോലെ ഒരു മകനേയും മരുമകളേയും ലഭിച്ചതില്‍ സന്തോഷം'' എന്നും അദ്ദേഹം പറയുന്നു.
സെപ്റ്റംബര്‍ 11 നായിരുന്നു സൂര്യയുടേയും ജ്യോതികയുടേയും വിവാഹ വാര്‍ഷികം. മക്കളായ ജിയയും ദേവും കുടുംബാംഗങ്ങളും സുഹൃത്തുക്കളും വാര്‍ഷികാഘോത്തില്‍ പങ്കെടുത്തിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Sivakumar talks about the married life of Suirya and Jyothika.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

ജയിലില്‍ പോയ മൂന്നെണ്ണത്തില്‍ ഒന്നിന്റെ കല്യാണമായി; എന്റെ കാശിന് തായ്ലന്റില് ഹണിമൂണും: ദിയ കൃഷ്ണ



