‘ദ് ഗോസ്റ്റ് നെക്സ്റ്റ് ഡോർ’ എന്ന അടിക്കുറിപ്പോടെയാണ് ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്.

Preity Mukhundhan, Nivin Pauly
നിവിൻ പോളിയും പ്രീതി മുകുന്ദനും (Nivin Pauly) Source by : ഇൻസ്റ്റ​ഗ്രാം
Last Updated :2 July 2025, 10:44 am IST

News Now

നിവിൻ പോളി- അഖിൽ സത്യൻ കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമാണ് ‘സർവ്വം മായ'. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണിപ്പോൾ. ‘സർവ്വം മായ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലായിരിക്കും നിവിൻ എത്തുകയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

'പാച്ചുവും അത്ഭുത വിളക്കും' എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സർവ്വം മായ. നെറ്റിയിൽ ഭസ്മക്കുറിയും ഒരു കള്ളനോട്ടവുമായി നിൽക്കുന്ന നിവിൻ പോളിയെയാണ് പോസ്റ്ററിൽ കാണാനാവുക. ‘ദ് ഗോസ്റ്റ് നെക്സ്റ്റ് ഡോർ’ എന്ന അടിക്കുറിപ്പോടെയാണ് ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്.

പ്രീതി മുകുന്ദൻ, റിയ ഷിബു എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. അജു വർ​ഗീസ്, ജനാർദ്ദനൻ, അൽത്താഫ് സലിം, വിനീത്, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്.

ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജകുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഫാന്‍റസി കോമഡി ഴോണറിൽ ഒരുങ്ങുന്ന ചിത്രമാണ് ‘സർവ്വം മായ’. ക്രിസ്മസ് റിലീസ് ആയാണ് ചിത്രം തിയറ്ററുകളിലെത്തുക.

Summary

Actor Nivin Pauly's film with Director Akhil Sathyan titled Sarvam Maya, First look poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates