
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

നടന് ആശിഷ് റോയ് അന്തരിച്ചു. 55 വയസായിരുന്നു. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു താരം. തിങ്കളാഴ്ച രാത്രി മുംബൈയിലെ വീട്ടില്വച്ചായിരുന്നു അന്ത്യം. രണ്ട് പതിറ്റാണ്ടു നീണ്ടു നില്ക്കുന്ന അഭിനയ ജീവിതത്തില് നിരവധി സിനിമകളിലും ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചു. സിനി ആന്ഡ് ടിവി ആര്ട്ടിസ്റ്റ് അസോസിയേഷന് ഓഫിസാണ് ആശിഷിന്റെ മരണവാര്ത്ത സ്ഥിരീകരിച്ചത്.
രോഗം മൂര്ച്ഛിച്ചതിനെ തുടര്ന്ന് ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കെയായിരുന്നു മരണം. അവസാന നാളുകളില് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ആശിഷ്. ലോക്ക്ഡൗണിനെ തുടര്ന്ന് അവസരങ്ങള് ഇല്ലാതായതും അദ്ദേഹത്തെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ആശുപത്രി ബില് അടയ്ക്കാന് പോലും കയ്യില് പണമില്ലെന്ന് മേയില് നല്കിയ അഭിമുഖത്തില് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്ന്ന് നിരവധി പേര് അദ്ദേഹത്തിന് സഹായം വാഗ്ദാനം ചെയ്തു. ചികിത്സ കഴിഞ്ഞ് വീട്ടില് തിരിച്ചെത്തിയതോടെ അഭിനയവുമായി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലായിരുന്നു ആശിഷ്. ടിവി ഷോയുടെ ചിത്രീകരണം തുടങ്ങിയാല് സഹായമായി ലഭിച്ച പണം തിരിച്ചു നല്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത അന്ത്യം.
1997 ലാണ് ആശിഷിന്റെ കരിയര് ആരംഭിക്കുന്നത്. തുടര്ന്ന് സസുറാല് സിമര് കാ, റീമിക്സ്, ബുറേ ഭി ഹം ഭോലെ ഭായ് ഹം, ജീനി ഓര് ജൂജൂ തുടങ്ങിയ ടെലിവിഷന് ഷോയിലും അഭിനയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


