കല്യാണത്തിന് മുടക്കിയ പണം തിരിച്ചുതരണം, നയൻതാരയ്ക്കും വിഘ്നേഷിനും നെറ്റ്ഫ്ളിക്സ് നോട്ടിസ് അയച്ചു; റിപ്പോർട്ട്

സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയതിന് പിന്നാലെ വിവാഹത്തിന്റെ ചെലവ് വഹിച്ചത് നെറ്റ്ഫ്ളിക്സ് ആയിരുന്നു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:04 am IST
Edited by :migrator

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ളിക്സ് പിന്മാറിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെ ദമ്പതികൾക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയതിന് പിന്നാലെ വിവാഹത്തിന്റെ ചെലവ് വഹിച്ചത് നെറ്റ്ഫ്ളിക്സ് ആയിരുന്നു. ഈ തുക മടക്കിത്തരണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുകയാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ളിക്സിന് 25 കോടി രൂപയ്ക്കാണ് വിഘ്നേഷും നയൻതാരയും നൽകിയത്. വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്ന വേളയിൽ വിശിഷ്ട അതിഥികൾക്കൊപ്പമുള്ള ചിത്രങ്ങൾ വിഘ്നേഷ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കായിരുന്നു. ഇതാണ് നെറ്റ്ഫ്ളിക്സിന്റെ പിന്മാറ്റത്തിന് കാരണമായത്. ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താമസിക്കുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന നിലപാടിലാണ് വിഘ്നേഷ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്.  രജനികാന്ത്, ഷാരൂഖ് ഖാന്‍, സൂര്യ, ജ്യോതിക, വിജയ് സേതുപതി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. 

ജൂൺ 9ന് മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടിലാണ് നയൻതാരയുടേയും വിഘ്നേഷിന്റേയും വിവാഹം. വൻ താരങ്ങൾ പങ്കെടുത്ത വിവാഹത്തിന്റെ സംപ്രേഷണാവകാശം 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ളിക്‌സിന് നല്‍കിയിരുന്നത്. വിവാഹത്തിന്റെ ചെലവെല്ലാം നെറ്റ്ഫ്‌ളികസ് വഹിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണ് നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി വിവാഹം ഒരുക്കിയതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now