
ഐശ്വര്യ ലക്ഷ്മിയുടെ വിവാഹത്തിനായി ഒരു കിലോ സ്വര്‍ണമടക്കം ഒരുക്കി; അച്ഛന്റേയും അമ്മയുടേയും സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ തീരുമാനം
ചില്ലിക്കാശ് പോലും മകളില്‍ നിന്നും ആ മാതാപിതാക്കള്‍ കൈപ്പറ്റിയിട്ടില്ല. ഐശ്വര്യ പറയുന്നു, തന്റെ ആഗ്രഹം കൊണ്ട് അമ്മയ്ക്ക് സാരി വാങ്ങിക്കൊടുത്തിട്ട് പോലും നിരസിച്ചു

നടി ഐശ്വര്യ ലക്ഷ്മിയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് സംവിധായകന് ആലപ്പി അഷ്റഫ്. ഐശ്വര്യയും മാതാപിതാക്കളും തമ്മിലുള്ള അഭിപ്രായ ഭിന്നതയേയും വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ആലപ്പി അഷ്റഫിന്റെ പ്രതികരണം.
''സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഏക മകളാണ് ഐശ്വര്യ ലക്ഷ്മിയെന്ന തിരുവനന്തപുരത്തു കാരി. പഠിക്കാന്‍ മിടുമിടുക്കിയായിരുന്ന തങ്ങളുടെ മകളെ ഡോക്ടറായി കാണാനായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്. ഒരു ഡോക്ടറെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിച്ച്, കുടുംബവും കുട്ടികളുമായി ജീവിക്കുന്നത് കാണാന്‍ അവര്‍ ഒത്തിരി മോഹിച്ചിരുന്നു. എന്നാല്‍ എംബിബിഎസ് കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്തു കൊണ്ടിരിക്കെ തന്നെ ഐശ്വര്യ മോഡലിങിലേക്ക് തിരിഞ്ഞു. അതിലൂടെയാണ് സിനിമയിലേക്കും കടന്നു വരുന്നത്'' ആലപ്പി അഷ്റഫ് പറയുന്നു.
''മാതാപിതാക്കളുടെ മോഹങ്ങളേയും പ്രതീക്ഷകളേയും അപ്പാടെ തകര്‍ത്തെറിഞ്ഞുകൊണ്ട് മകള്‍ അഭിനയ രംഗത്തേക്ക് കടന്നുവന്നത് അവര്‍ക്ക് താങ്ങാകുന്നതിലും അപ്പുറത്തായിരുന്നു. ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ രണ്ടാമത്തെ ചിത്രമായ മായാനദിയിലൂടെ ഐശ്വര്യ ലക്ഷ്മി ഏറെശ്രദ്ധിക്കപ്പെട്ടു. ലൈംഗികത കൈകാര്യം ചെയ്ത രീതിയിക്ക് ഏറെ പ്രശംസ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. ടൊവിനോയും ഐശ്വര്യയും തമ്മിലുള്ള ഇന്റിമേറ്റ് രംഗം ഈ ചിത്രത്തിലുണ്ട്. ലിപ് ലോക്കുമുണ്ടായിരുന്നു ഈ രംഗത്തില്‍. ഈ സിനിമ കണ്ട് തന്റെ മാതാപിതാക്കള്‍ ഏറെ നാള് തന്നോട് മിണ്ടാതിരുന്നുവെന്ന് ഐശ്വര്യ തന്നെ പറയുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊതു മധ്യത്തില്‍ ചര്‍ച്ചയായപ്പോള്‍ തന്റെ മാതാപിതാക്കള്‍ ഏറെ ഭയന്നിരുന്നുവെന്നും ഐശ്വര്യലക്ഷ്മി പറയുകയുണ്ടായി.''
''അവരുടെ അടുത്തൊരു ബന്ധു എന്നോട് പറയുകയുണ്ടായി, മകളുടെ കല്യാണ ആവശ്യത്തിനായി ഒരു കിലോ സ്വര്‍ണമുള്‍പ്പടെ മാതാപിതാക്കള്‍ കരുതിയിരുന്നുവെന്ന്. ഇന്ന് കോടികള്‍ ഐശ്വര്യ സിനിമയില്‍ നിന്നും സമ്പാദിച്ചിട്ടുണ്ടെങ്കിലും ഒരു ചില്ലിക്കാശ് പോലും മകളില്‍ നിന്നും ആ മാതാപിതാക്കള്‍ കൈപ്പറ്റിയിട്ടില്ല. ഐശ്വര്യ പറയുന്നു, തന്റെ ആഗ്രഹം കൊണ്ട് അമ്മയ്ക്ക് സാരി വാങ്ങിക്കൊടുത്തിട്ട് പോലും നിരസിച്ചുവെന്ന്. മകള്‍ എത്രത്തോളം സിനിമയെ സ്നേഹിക്കുന്നുവോ അത്ര തന്നെ തങ്ങളുടെ സ്വപ്നങ്ങള്‍ തകര്ന്നെറിഞ്ഞ സിനിമയെ ആ മാതാപിതാക്കള്‍ വെറുക്കുന്നുണ്ട്.'' എന്നും അദ്ദേഹം പറയുന്നു.
71 വയസ് പിന്നിട്ട പിതാവിനേയും 66 വയസ് പിന്നിട്ട മാതാവിനേയും ഇനി മാറ്റി തിരുത്തി ചിന്തിപ്പിക്കുക എന്നത് അസാധ്യമാണെന്നാണ് ഐശ്വര്യ പറയുന്നത്. പുതു തലമുറയിലെ മാറ്റത്തിന്റെ പ്രതീകമാണ് ഐശ്വര്യ. ആ മാറ്റം ഉള്‍ക്കൊള്ളാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല എന്നതാകാം ഐശ്വര്യയുടെ ആഗ്രഹങ്ങളെ അവര്‍ ഇപ്പോഴും എതിര്‍ക്കാന്‍ കാരണം എന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേര്‍ക്കുന്നു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Parents of Aishwarya Lekshmi wanted her to get married. They even arranged one kilo gold for her, says Alleppey Ashraf.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അച്ഛനും അമ്മയും എന്റെ കല്യാണത്തിനായി ഒരു കിലോ സ്വര്‍ണം വാങ്ങിയെന്നാണ് അയാള്‍ പറഞ്ഞത്, അത് കണ്ട് അച്ഛന് ചോദിച്ചു'; ഐശ്വര്യ ലക്ഷ്മി

'മുലക്കച്ച അങ്ങനെ ട്രെൻഡിങ്ങായി; സംസ്കാരം എന്നത് വസ്ത്രത്തിന്റെ നീളത്തിലോ ക്ലീവേജിലോ ആണോ ഇരിക്കുന്നത് ?', വിമർശകരോട് ഐശ്വര്യ ലക്ഷ്മി



