പഞ്ചാബി നടിയുമായി ഭർത്താവിന് ബന്ധമുണ്ടായിരുന്നെന്നും പരാതിയിൽ പറഞ്ഞു

യോ യോ ഹണി സിങ്ങും ഭാര്യ ശാലിനി തൽവാറും/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:47 am IST

News Now

ബോളിവുഡ് റാപ്പർ യോ യോ ഹണി സിങ്ങിനെതിരെ പരാതിയുമായി ഭാര്യ കോടതിയിൽ. ​ഡൽഹി തീസ് ഹസാരി കോടതിയിലാണ് ഭാര്യ ശാലിനി തൽവാർ ​ഗാർഹിക പീഡന പരാതി നൽകിയത്. ഹണി സിങ് ഏറെക്കാലമായി തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണെന്നാണ് പരാതിയിൽ‍ ശാലിനി പറയുന്നത്. 20 കോടി രൂപ നഷ്ടപരിഹാരവും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഹണി സിങ്ങിനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് ശാലിനി ഉന്നയിച്ചത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് ഹണി സിങ്. പല സമയങ്ങളിലും മാനസിക വിഭ്രാന്തിയുള്ള പോലെയാണ് ഇയാൾ പെരുമാറിയതെന്നും പരാതിയിലുണ്ട്. കൂടാതെ നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തുന്നുണ്ടെന്നും ശാലിനി ആരോപിക്കുന്നു. പഞ്ചാബി നടിയുമായി ഭർത്താവിന് ബന്ധമുണ്ടായിരുന്നെന്നും പരാതിയിൽ പറഞ്ഞു. ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് ഭാര്യയുടെ പരാതി. 

ഓഗസ്റ്റ് 28നകം മറുപടി നല്‍കാന്‍ ഹണി സിങ്ങിനോട് കോടതി ആവശ്യപ്പെട്ടു. അന്നാണ് കോടതി വാദം കേൾക്കുക. എന്നാൽ ഈ വിഷയത്തിൽ ഹണി സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates