മാര്‍ക്കോയുടെ വ്യാജപതിപ്പ് ടെല​ഗ്രാമിൽ; കേസെടുത്ത് പൊലീസ്

ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സിനിമയുടെ ലിങ്ക് പ്രചരിപ്പിക്കപ്പെടുന്നത്

marco first look poster
മാര്‍ക്കോ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Last Updated :26 December 2024, 9:44 pm IST
Edited by :Manju

തിയറ്ററില്‍ വന്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയുടെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍. നിര്‍മാതാവിന്റെ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സിനിമയുടെ ലിങ്ക് പ്രചരിപ്പിക്കപ്പെടുന്നത്.

സിനിമാട്ടോഗ്രാഫ് നിയമം,കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മ്മാതാക്കള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും എവിടെനിന്നാണ് സിനിമയുടെ ലിങ്കുകള്‍ പ്രചരിപ്പിക്കപ്പെടുന്നത് എന്നത് ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. ലിങ്കുകള്‍ പ്രചരിപ്പിക്കുന്നതും ഡൗണ്‍ലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

അഞ്ച് ദിവസത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ഭീകര വയലന്‍സുമായാണ് എത്തിയത്. ഇന്ത്യന്‍ സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമാണ് മാര്‍ക്കോ എന്നാണ് പറയപ്പെടുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പുള്ള ചിത്രമായി എത്തിയ ചിത്രം പ്രേക്ഷകരെ അമ്പരപ്പിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now